Aniyam supple 2

06:44 AM
10/08/2018
പോരാട്ടങ്ങളുടെ ചുണ്ടൻ വള്ളം ജലയുദ്ധങ്ങളിൽ തുടരെ പരാജയം ഏറ്റുവാങ്ങിയ ചെമ്പകശ്ശേരി രാജാവ് ആകെ നിരാശനായി. വള്ളങ്ങളുടെ പോരായ്മയാണ് പരാജയകാരണമെന്ന് തിരിച്ചറിഞ്ഞ രാജാവ് പുതിയ ഒരുവള്ളം പണിയാൻ ആശാരിമാരെ നിയോഗിച്ചു. നാളുകൾക്ക് ശേഷം കൊടുപ്പുന്ന വെങ്കിട്ടനാരായണൻ ആചാരി പുതിയൊരു വള്ളത്തി​െൻറ മാതൃകയുമായെത്തി. ഒരേ സമയം നൂറ് യോദ്ധാക്കൾക്ക് ഇരിക്കാൻ സാധിക്കുന്ന, അതിവേഗം സഞ്ചരിക്കുന്ന ആ വള്ളം രാജാവി​െൻറ ആഗ്രഹം പോലെ എതിരാളികളെ കീറിമുറിച്ചു കടന്നുപോയി. ഇങ്ങനെയാണ് ചുണ്ടൻവള്ളങ്ങളുടെ ചരിത്രം. യുദ്ധവും ജീവിതവും അതിജീവനവും ഒാടങ്ങളിൽ കഴിച്ചുകൂട്ടിയ ഒരു ജനത അവരുടെ ഉല്ലാസത്തിനും ഉന്മാദത്തിനും ഒാടങ്ങളെ തന്നെ സ്വീകരിച്ചു. കാലങ്ങൾ പിന്നെയും ഒഴുകി. യുദ്ധത്തി​െൻറ ആക്രമണ മനോഭാവത്തിൽനിന്നും ചുണ്ടൻവള്ളങ്ങൾ ജലമേളകളിലേക്ക് ദിശമാറി സഞ്ചരിച്ചു. കലയും കണക്കും സമന്വയമായി രൂപപ്പെടുന്ന ഒന്നാണ് ഒാരോ ചുണ്ടൻ വള്ളങ്ങളും. അങ്ങേയറ്റത്തെ സൂക്ഷ്മതയും അധ്വാനവും ഇതി​െൻറ നിർമാണത്തിൽ അനിവാര്യമായ ഘടകമാണ്. ചുണ്ടൻ വള്ളത്തി​െൻറ നിർമാണത്തെയും പരിചരണത്തെയും പറ്റി പറയുകയാണ് വള്ളങ്ങളുടെ നിർമാണത്തിൽ പ്രഗല്ഭനായ സാബു നാരായണൻ ആചാരി. ഒാരോ വള്ളങ്ങളും പണിയാൻ തീരുമാനിക്കുേമ്പാൾ തന്നെ അതെങ്ങനെയായിരിക്കണം എന്ന് മനസ്സിൽ ഒരു രൂപം ഉണ്ടാക്കും. ഞാൻ പണിയുന്നത് ഒരു ജനതയുടെ സ്വപ്നമാണ്, അതവർക്ക് നീറ്റിൽ ഇറക്കേണ്ടതാണ് എന്ന ചിന്തയാണ് പണിയുടെ എല്ലാ ഘട്ടങ്ങളിലും സൂക്ഷ്മത പുലർത്താൻ സഹായിക്കുന്ന ഘടകം. പണിയാൻ ഉദ്ദേശിക്കുന്ന വള്ളത്തി​െൻറ സ്കെച്ച് തയാറാക്കി ലക്ഷണമൊത്ത തടി കെണ്ടത്തുകയാണ് ആദ്യപടി. പൊട്ടലോ പോടോ പിരിവുകളോ ഇല്ലാത്ത ആഞ്ഞിലി മരമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഉളികുത്ത് കർമം മുതലാണ് ആശാരിയും തടിയും തമ്മിലുള്ള ബന്ധം തുടങ്ങുന്നത്. അൻപത്തി മൂന്നേകാൽ കോൽ എകദേശം നൂറ്റിമുപ്പത് അടി നീളം, അൻപത്തി മൂന്ന് അങ്കുലം വീതി അതായത് അറുപത്തി അഞ്ച് ഇഞ്ച് വീതി. ഉള്ളി​െൻറ ആഴം ഇരുപത്തിരണ്ട് ഇഞ്ച് ഇത്രയുമാണ് ലക്ഷണമൊത്ത ഒരു ചുണ്ട​െൻറ അഴകളവുകൾ. ചുണ്ട​െൻറ പിന്നിൽ തലയെടുപ്പോടെ നിൽക്കുന്ന ഭാഗമാണ് അമരം. ജലനിരപ്പിൽ നിന്നും 12 അടി ഉയരത്തിലാണ് ഇൗ ഭാഗം നിൽക്കുന്നത്. പങ്കായക്കാർ നിൽക്കുന്ന അമരമാണ് വള്ളത്തി​െൻറ ഗതി നിയന്ത്രിക്കുക. മത്സരം കനത്തതോടെ വള്ളത്തി​െൻറ വേഗതക്കായി വണ്ണം കുറച്ച് നീളം കൂട്ടുകെയന്ന പതിവാണ് ഇപ്പോൾ അവലംബിക്കുന്നത്. വേഗംകൂടുേമ്പാൾ കാറ്റു പിടിച്ച് വള്ളം മറിയാൻ സാധ്യത കൂടുതലാണ് എന്നതിനാൽ അമരപ്പൊക്കം കുറക്കും. തുഴക്കാർ ഇരുന്ന് തുഴയുന്ന അരികുപടി മണിക്കാലുമായി ബന്ധിപ്പിച്ച് മധ്യത്തിലൂടെ നെടുനീളത്തിൽ പണിതിരിക്കുന്ന പടിയാണ് ആളോടി. താളക്കാർ, പാട്ടുകാർ, ക്യാപ്റ്റൻ തുടങ്ങിയവർ അങ്ങോട്ടുമിങ്ങോട്ടും ഒാടി തുഴക്കാർക്ക് ആവേശം പകരുന്ന ഒരു പാതയായതിനാലാണ് ആളോടി എന്ന് വിളിക്കുന്നത്. നിലക്കാർ ഇടിതടി ഉപയോഗിച്ച് താളമിടാൻ നിലത്തിടിക്കുന്ന ഭാഗമാണ് വെടുത്തടി. അമരം മുതൽ വെടുത്തടി വരെയുള്ള ഭാഗത്തെ താണതട്ട് എന്ന് പറയും. വെടുത്തടി മുതൽ കൂമ്പ് വരെയുള്ള ഭാഗം അണിയം എന്നും പറയും. പണികൾ പൂർത്തിയായാലുടനെ വെളിച്ചെണ്ണയും മഞ്ഞളും തിളപ്പിച്ച് ചൂടാറുേമ്പാൾ തുണിയിൽ മുക്കി വള്ളത്തിൽ പുരട്ടും. മൂന്ന് നാല് ദിവസം വരെ വള്ളത്തെ അങ്ങനെ നിർത്തിയതിന് ശേഷമാണ് ചുണ്ടനെ നീറ്റിൽ ഇറക്കുന്നത്. സാധാരണ പത്ത് ആശാരിമാരും രണ്ട് കൊല്ലപ്പണിക്കാരും ചേർന്ന് ചുണ്ട​െൻറ പണിപൂർത്തിയാക്കാൻ ഏകദേശം ഏഴര മാസത്തോളം എടുക്കും. ചുണ്ടൻ നീറ്റിൽ ഇറക്കുന്നത് ഒാരോരുത്തരുടെയും വിശ്വാസം അനുസരിച്ച് ആഘോഷമായാണ്. പ്രദേശത്തെ എല്ലാ ആരാധനാലയങ്ങളും സന്ദർശിച്ച് ഒാരോ കരകളിൽനിന്നും ചുണ്ടൻ സ്വീകരണം ഏറ്റുവാങ്ങും. ഏകദേശം 45 ലക്ഷം രൂപയാണ് ചുണ്ട​െൻറ നിർമാണ ചെലവ്. സീസൺ കഴിയുന്നതോടെ ചുണ്ടൻ വള്ളപ്പുരയിൽ കയറ്റും. ചൂട് കാലത്ത് വള്ളത്തിന് കേടുപാടുകൾ വരാതിരിക്കാനും തുരുമ്പിക്കാതിരിക്കാനും മീൻനെയ്യ് പുരട്ടും. ഒാരോ അഞ്ച് വർഷം കൂടുേമ്പാഴും വള്ളം പുതുക്കി പണിയണം. മത്സരം കനത്തതോടെ വള്ളങ്ങൾ അടിക്കടി പ്രാക്ടീസിന് വിധേയമാക്കുന്നത് വള്ളങ്ങൾക്ക് എളുപ്പത്തിൽ കേടുപാടുകൾ വരുത്താൻ ഇടയാക്കും. 1989 മുതലാണ് വള്ളപ്പണി തുടങ്ങുന്നത്. അതായത് 18ാമത്തെ വയസ്സിൽ. അച്ഛൻ കോഴിമുക്ക് നാരായണൻ ആചാരിയുടെ പക്കൽനിന്നാണ് വള്ളം പണിയുടെ പാഠങ്ങൾ പഠിച്ചത്. മൂന്ന് വർഷംവരെയെ എനിക്കാഭാഗ്യം ലഭിച്ചുള്ളു. തുടർന്ന് സഹോദരങ്ങളായ ഉമാമഹേശ്വരൻ ആചാരി, കൃഷ്ണൻകുട്ടി ആചാരി, സോമൻ ആചാരി എന്നിവരോടൊന്നിച്ച് വള്ളങ്ങൾ നിർമിച്ചു. പിന്നീട് 2011 മുതൽ ഒറ്റക്ക് വള്ളങ്ങൾ ഏറ്റെടുത്ത് തുടങ്ങി. കരുവാറ്റ, ശ്രീവിനായകൻ, ഇല്ലിക്കളം, ദേവാസ്, ആനാരി, പായിപ്പാടൻ, ശ്രീഗണേശൻ, നടുഭാഗം, സ​െൻറ് പയസ്, ആയാപറമ്പ് വലിയ ദിവാൻജി, ആയാപറമ്പ് പാണ്ടി തുടങ്ങിയ ചുണ്ടൻ വള്ളങ്ങളും ഇന്ന് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന എല്ലാ വിഭാഗം വള്ളങ്ങളും ഞാൻ പണിതിട്ടുണ്ട്. എന്നാലും ഇപ്പോഴും ഒരുവള്ളം പണിത് തുടങ്ങുേമ്പാൾ മുതൽ മനസ്സിൽ ആധിയാണ്. പത്തുമാസം ചുമന്ന് പ്രസവിച്ച അമ്മ കുഞ്ഞി​െൻറ ചിരി കാണുേമ്പാൾ ഉണ്ടാകുന്ന സന്തോഷമാണ് എ​െൻറ വള്ളം കുതിച്ച് പായുേമ്പാൾ തോന്നുന്നത്. -ജിനു റെജി ചിത്രവിവരണം എ.പി 112, 113, 114 -ചുണ്ടൻവള്ള നിർമാണത്തിനിടെ സാബു നാരായണൻ ആചാരി
Loading...
COMMENTS