മഹീന്ദ്രയുടെ പുതിയ കെ.യു.വി 100 എൻ.എക്​സ്​.ടി വിപണിയിൽ

05:45 AM
13/10/2017
ബിസിനസ് കൊച്ചി: മഹീന്ദ്രയുടെ നവീകരിച്ച കെ.യു.വി 100 (വൺ ഡബിൾ ഒ) വിപണിയിലിറക്കി. 40 പുതിയ ഫീച്ചറുകളും പരിഷ്കാരങ്ങളും വാഹനത്തിനുണ്ട്. പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുള്ള ചെറു എസ്.യു.വിക്ക് അഞ്ച്, ആറ് സീറ്റ് ഒാപ്ഷനുകളുണ്ട്. കൊച്ചി എക്സ്ഷോറൂം വില 4.48 ലക്ഷം രൂപ മുതൽ. ഫ്രണ്ട് ഗ്രിൽ, ബംപറുകൾ എന്നിവ നവീകരിച്ചു. 15 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ്. ഇൻഡിക്കേറ്റർ ഉൾപ്പെടുത്തിയ ബാഹ്യ റിയർ വ്യൂ മിറർ ബട്ടൺ അമർത്തി ക്രമീകരിക്കാനാവും. ഏഴിഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമ​െൻറ് സിസ്റ്റം, പാർക്കിങ് സെൻസറുകൾ, ബട്ടൺ അമർത്തി മടക്കാവുന്ന ബാഹ്യ മിററുകൾ, ഇലക്ട്രോണിക് ടെംപറേച്ചർ കൺട്രോൾ പാനൽ എന്നിവ പുതിയ ഹൈടെക് സൗകര്യങ്ങളിൽപ്പെടുന്നു. കറുപ്പ് നിറത്തിലുള്ള ഇൻറീരിയർ, പുതിയ ഫാബ്രിക്ക് അപ്ഹോൾസ്റ്ററി, നവീകരിച്ച സ​െൻറർ കൺസോൾ എന്നിവയും പ്രത്യേകതകളാണ്. ഉംറ സംഘം പുറപ്പെട്ടു ആലുവ: ബാബുസ്സലാം ഉംറ സർവിസി​െൻറ ഇൗ വർഷത്തെ ആദ്യസംഘം അമീർ മുഹമ്മദ് ഷഫീഖ് നഇൗമിയുടെ നേതൃത്വത്തിൽ പുറപ്പെട്ടു. അഹ്മദുൽ ബദവി തങ്ങൾ ദുആക്ക് നേതൃത്വം നൽകി. സൗദി എയർലൈൻസ് സീനിയർ കസ്റ്റമർ റെപ്രസേൻററ്റിവ് ഒാഫിസർ സെൽവരാജൻ യാത്ര രേഖകൾ കൈമാറി. ബാബുസ്സലാം ഡയറക്ടർ അബ്ബാസ് നദ്വി നിർദേശങ്ങൾ നൽകി. അടുത്ത ബാച്ചുകൾ ഒക്ടോബർ 30, നവംബർ നാല് തീയതികളിലും റബീഉൽ അവ്വൽ 12ന് മദീനയിൽ സംഗമിക്കുന്ന ബാച്ച് നവംബർ 20നും ഉണ്ടാകുമെന്ന് മാനേജർ ഷറഫുദ്ദീൻ അറിയിച്ചു. വിവരങ്ങൾക്ക്: 9961499033, 9946440988.
COMMENTS