Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിശേഷാല്‍ ശീവേലി...

വിശേഷാല്‍ ശീവേലി ആവേശമായി

text_fields
bookmark_border
വൈപ്പിന്‍: കൊച്ചി ദേവസ്വം ബോര്‍ഡ് വക എളങ്കുന്നപ്പുഴ സുബ്രഹ്മണ്യസ്വാമി ക്ഷേേത്രാത്സവത്തോടനുബന്ധിച്ച് 11 ഗജവീരന്മാര്‍ അണിനിരന്ന വിശേഷാല്‍ ശീവേലി ഹൃദ്യമായി. പാമ്പാടി രാജന്‍ തിടമ്പേറ്റി. മംഗലാംകുന്ന് ശരണ്‍ അയ്യപ്പന്‍, മധുരപ്പുറം കണ്ണന്‍, പല്ലാട്ട് ബ്രഹ്മദത്തന്‍, കുന്നത്തൂര്‍ രാമു, പാറന്നൂര്‍ നന്ദന്‍, കാഞ്ഞിരക്കാട്ട് ശേഖരന്‍, ചെറായി ശ്രീപരമേശ്വരന്‍, കാളകുത്തന്‍ കണ്ണന്‍, ചൂരൂര്‍മഠം രാജശേഖരന്‍, തടത്താവിള സുരേഷ് എന്നീ ഗജവീരന്മാര്‍ അണിനിരന്നു. പെരുവനം സതീശന്‍ മാരാരുടെ പ്രമാണത്തില്‍ നടന്ന പഞ്ചാരിമേളവും ഭക്തസ്‌കന്ദ ഒരുക്കിയ കുടമാറ്റവും ഉത്സവപ്രേമികള്‍ക്ക് ഹരമായി. ഡിസംബര്‍ മൂന്നിനാണ് ആറാട്ട്.
Show Full Article
TAGS:LOCAL NEWS 
Next Story