Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:32 AM GMT Updated On
date_range 2017-11-29T11:02:58+05:30ജയ് ഷാ കേസ്: വാർത്തവിലക്ക് നീക്കാനുള്ള അപേക്ഷ തള്ളി
text_fieldsവിചാരണകോടതിയെ സമീപിക്കാൻ 'ദി വയറി'ന് നിർദേശം അഹ്മദാബാദ്: ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനി നിയമവിരുദ്ധമായി വിറ്റുവരവുണ്ടാക്കിയത് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനുള്ള വിലക്ക് നീക്കാൻ 'ദി വയർ' ഒാൺലൈൻ ന്യൂസ് പോർട്ടൽ നൽകിയ അപേക്ഷ ഗുജറാത്ത് ഹൈകോടതി തള്ളി. കീഴ്കോടതി ഉത്തരവിനെതിരെയാണ് 'ദി വയർ' ഹൈകോടതിയിലെത്തിയത്. എന്നാൽ, വിചാരണകോടതിയെ സമീപിക്കാനായിരുന്നു നിർദേശം. ഇരുഭാഗത്തിെൻറയും വാദം കേട്ടശേഷം 30 ദിവസത്തിനകം വിഷയത്തിൽ തീർപ്പുണ്ടാക്കാൻ വിചാരണകോടതിയോട് നിർദേശിക്കുകയും ചെയ്തു. വാർത്ത തയാറാക്കിയ രോഹിണി സിങ്ങും 'ദി വയർ' സ്ഥാപക എഡിറ്റർമാരുമാണ് ജയ് ഷാ നൽകിയ മാനനഷ്ടക്കേസിെൻറ ഭാഗമായി വാർത്തവിലക്ക് ഏർപ്പെടുത്തിയതിനെതിരെ ഹൈകോടതിയെ സമീപിച്ചത്. വിലക്ക് സംബന്ധിച്ച് വിചാരണകോടതിയുടെ അന്തിമതീർപ്പിൽ ഏതെങ്കിലും കക്ഷിക്ക് എതിർപ്പുണ്ടെങ്കിൽ നിയമപ്രകാരം ചോദ്യം ചെയ്യാമെന്ന് ഹൈകോടതി വ്യക്തമാക്കി. നോട്ടീസ് നൽകുകയോ തങ്ങളുടെ ഭാഗം കേൾക്കുകയോ ചെയ്യാതെയാണ് വിചാരണകോടതി വിലക്ക് ഏർപ്പെടുത്തിയതെന്നും അതിനാൽ ഇൗ ഉത്തരവ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. കഴിഞ്ഞമാസമാണ് അഹ്മദാബാദിലെ കോടതി വിലക്ക് ഏർപ്പെടുത്തിയത്. ജയ് ഷായുടെ കമ്പനിക്കെതിരെ നേരേത്ത പ്രസിദ്ധീകരിച്ച വാർത്തയുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള വാർത്തകൾ ഒാൺലൈൻ മുഖേനയോ അച്ചടിയിലൂടെയോ മറ്റേതെങ്കിലും തരത്തിലോ പ്രസിദ്ധീകരിക്കരുതെന്നാണ് ഉത്തരവ്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് 'ദ വയറി'നെതിരെ ജയ് ഷാ ഫയൽ ചെയ്ത അപകീർത്തിക്കേസിൽ വിധിയുണ്ടാകുന്നതുവരെയാണ് വിലക്ക്.
Next Story