Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫര്‍ണിച്ചര്‍ കടയിൽ​...

ഫര്‍ണിച്ചര്‍ കടയിൽ​ മോഷണം; നേപ്പാള്‍ സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
കൊച്ചി: പാലാരിവട്ടം എസ്.എന്‍ ജങ്ഷനിലെ ഫര്‍ണിച്ചര്‍ കട കുത്തിത്തുറന്ന് പണം മോഷ്ടിച്ചയാൾ അറസ്റ്റിലായി. നേപ്പാള്‍ സ്വദേശി മഹേഷ് കുമാറിനെയാണ് പാലാരിവട്ടം െപാലീസ് അറസ്റ്റ് ചെയ്തത്. പകല്‍ കറങ്ങി നടന്ന് കടകള്‍ നിരീക്ഷിച്ചശേഷം രാത്രിയില്‍ കമ്പിപ്പാര ഉപയോഗിച്ച് പിന്നിലെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതിയെന്ന് െപാലീസ് പറഞ്ഞു. കൊച്ചി നഗരത്തിലും പരിസരങ്ങളിലും നടന്ന സമാന മോഷണക്കേസുകളിലും പ്രതിയുടെ പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതായി െപാലീസ് അറിയിച്ചു. എറണാകുളം അസി.കമീഷണര്‍ കെ. ലാല്‍ജിക്ക് കിട്ടിയ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ ടൗണ്‍ നോര്‍ത്ത് സി.െഎ കെ.ജെ. പീറ്ററി​െൻറ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് പിടികൂടിയത്. എ.എസ്.ഐ അജി, സിവില്‍ െപാലീസ് ഓഫിസര്‍മാരായ റഫീഖ്, ശ്രീനി, ഷിബു, സി. ആല്‍ബര്‍ട്ട് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story