Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:32 AM GMT Updated On
date_range 28 Nov 2017 5:32 AM GMTക്ഷേത്ര ദർശനത്തിന് പോയ വീട്ടമ്മയുടെ മാല കവർന്നു
text_fieldsbookmark_border
കടുങ്ങല്ലൂർ: ക്ഷേത്ര ദർശനത്തിന് പോയ വീട്ടമ്മയുടെ രണ്ടര പവൻ മാല കവർന്നു. കിഴക്കെ കടുങ്ങല്ലൂർ രാഗമാലികയിൽ റിട്ട. അധ്യാപിക രാജലക്ഷ്മിയുടെ മാലയാണ് ബൈക്കിലെത്തിയയാൾ കവർന്നത്. രാവിലെ ആറോടെ നരസിംഹസ്വാമി ക്ഷേത്ര ദർശനത്തിനായി കടുങ്ങല്ലൂർ കനാൽ റോഡിലൂടെ നടന്നുപോകുന്നതിനിടെ എതിർദിശയിൽ നിന്ന് ബൈക്കിലെത്തിയയാൾ ശക്തിയായി മുഖത്തടിച്ച ശേഷമാണ് മാലയുമായി കടന്നത്. ഒപ്പം ഉണ്ടായിരുന്ന വീട്ടമ്മ ബഹളം െവച്ചതിനെ തുടർന്ന് പരിസരവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. സംഭവസ്ഥലത്തുനിന്ന് പിന്നീട് ലോക്കറ്റ് കിട്ടി. ബിനാനിപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story