Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാവേലിക്കരയിൽ...

മാവേലിക്കരയിൽ എ.ടി.എമ്മില്‍ മോഷണശ്രമം

text_fields
bookmark_border
മാവേലിക്കര: ഐ.ഡി.ബി.ഐ ബാങ്കി​െൻറ മാവേലിക്കര പുളിമൂട് ജങ്ഷന് സമീപത്തെ എ.ടി.എമ്മില്‍ മോഷണശ്രമം. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. എ.ടി.എം കൗണ്ടറിന് സമീപത്തെ മുറിയിലേക്ക് സുരക്ഷ ജീവനക്കാരൻ പോയ സമയത്താണ് രണ്ടുപേർ കൗണ്ടറിനുള്ളില്‍ കയറിയത്. കത്തിയും കട്ടിങ് സാമഗ്രികളുമായി എ.ടി.എം മെഷീന്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചു. ശബ്ദം കേട്ട് സുരക്ഷ ജീവനക്കാരൻ എത്തിയതോടെ മോഷ്ടാക്കള്‍ ഓടി മറഞ്ഞു. വിവരം അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കൗണ്ടറിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മോഷ്ടാക്കളില്‍ ഒരാള്‍ ജാക്കറ്റും മുഖംമൂടിയും ധരിച്ചിരുന്നതായും രണ്ടാമന്‍ തുണികൊണ്ട് മുഖം പാതി മറച്ചതായും കണ്ടെത്തി. ശനിയാഴ്ച വിരലടയാള വിദഗ്ധരും ഡോഗ്‌ സ്‌ക്വാഡും എത്തി പരിശോധിച്ചു. പൊലീസ് നായ പുളിമൂട് ജങ്ഷന് തെക്കുഭാഗെത്ത ഇടവഴി വരെ ഓടിയെത്തി നിന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story