Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പുനർമൂല്യനിർണയ ഫലം കോട്ടയം: 2016 മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു. മാർക്ക് വ്യത്യാസമുള്ള വിദ്യാർഥികൾ സർവകലാശാല വെബ്സൈറ്റിൽ നിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം. ഡോക്ടറൽ കമ്മിറ്റി വിവിധ വിഷയങ്ങളിലെ ഡോക്ടറൽ കമ്മിറ്റിയുടെ തീയതികൾ പ്രസിദ്ധപ്പെടുത്തി. ഇക്കണോമിക്സിൽ നവംബർ 28നും ഹിസ്റ്ററിയിൽ 29നും രാവിലെ പത്തിന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ഡോക്ടറൽ കമ്മിറ്റി നടത്തും. കോമേഴ്സിൽ നവംബർ 28നും 29നും രാവിലെ 9.30ന് സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മ​െൻറ് സ്റ്റഡീസിലും കെമിസ്ട്രിയിൽ 29ന് രാവിലെ 10.30ന് സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലും ഡോക്ടറൽ കമ്മിറ്റി നടക്കും. കൂടുതൽ വിവരങ്ങൾക്ക്: 04812733246. പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ ബി.എ -മൾട്ടിമീഡിയ, അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, വിഷ്വൽ ആർട്സ്, വിഷ്വൽ കമ്യൂണിക്കേഷൻ, അനിമേഷൻ ആൻഡ് വിഷ്വൽ ഇഫക്ട്സ്, ഓഡിയോഗ്രഫി ആൻഡ് ഡിജിറ്റൽ എഡിറ്റിങ് (സി.ബി.സി.എസ്.എസ്) 2013 മുതൽ അഡ്മിഷൻ, റഗുലർ, റീഅപ്പിയറൻസ്, സപ്ലിമ​െൻററി) ഒക്ടോബർ 2017 പരീക്ഷയുടെ പ്രാക്ടിക്കൽ നവംബർ 27ന് ആരംഭിക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. കൾച്ചറൽ സ്കോളർഷിപ് 2016-17 അക്കാദമിക വർഷത്തിൽ അംഗപരിമിതരായ വിദ്യാർഥികൾക്കുള്ള കൾച്ചറൽ സ്കോളർഷിപ്പിന് അപേക്ഷകൾ ഡിസംബർ എട്ടിന് വൈകീട്ട് 4.30വരെ സ്വീകരിക്കും. കോളജ് പ്രിൻസിപ്പൽമാർ സാക്ഷ്യപ്പെടുത്തിയ അപേക്ഷയോടൊപ്പം വരുമാനസർട്ടിഫിക്കറ്റും ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: www.mgu.ac.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story