Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസോളാർ കണ്ടെത്തലുകൾ...

സോളാർ കണ്ടെത്തലുകൾ എൽ.ഡി.എഫ് നിലപാടുകളെ ​ശരിവെക്കു​െന്നന്ന്

text_fields
bookmark_border
കൊച്ചി: എൽ.ഡി.എഫ് നടത്തിയ സമരങ്ങളെ ശരിവെക്കുന്നതാണ് സോളാർ കമീഷ​െൻറ കണ്ടെത്തലുകളെന്ന് എൽ.ഡി.എഫ് ജില്ല കമ്മിറ്റി. കേരളത്തിലെ ജനം ആഗ്രഹിച്ച നടപടിയാണ് എൽ.ഡി.എഫ് സർക്കാറിൽനിന്ന് ഉണ്ടായിട്ടുള്ളത്. സർക്കാർ സ്വീകരിച്ച നടപടികളും നിലപാടും ജനങ്ങളോട് വിശദീകരിക്കാൻ എൽ.ഡി.എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇൗ മാസം 26ന് തൃപ്പൂണിത്തുറ എരൂർ ഷാരിപ്പടിയിൽ വിശദീകരണയോഗം സംഘടിപ്പിക്കും. യോഗം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉൾപ്പെടെ എൽ.ഡി.എഫ് നേതാക്കൾ യോഗത്തിൽ പങ്കെടുക്കുമെന്നും കമ്മിറ്റി വാർത്തക്കുറിപ്പിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story