Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:32 AM GMT Updated On
date_range 25 Nov 2017 5:32 AM GMT'കാരുണ്യം കരുതൽ' പദ്ധതിക്കുള്ള തുക കൈമാറി
text_fieldsbookmark_border
ആലുവ: സ്കൂൾ വാഹനത്തിൽ വരുന്ന നിർധനരായ കുട്ടികളെ സഹായിക്കാൻ അപ്സര ഗ്രൂപ്പിെൻറ സഹായത്തോടെ കുട്ടമശ്ശേരി സർക്കാർ ഹയർ സെക്കൻഡറി പി.ടി.എ കമ്മിറ്റി ആവിഷ്കരിച്ച 'കാരുണ്യം കരുതൽ' പദ്ധതിക്കുള്ള തുക പ്രധാനാധ്യാപിക എസ്. ജയശ്രീക്ക് കൈമാറി. കേരള ശാന്തി സമിതി ജില്ല പ്രസിഡൻറ് ദേവസിക്കുട്ടി പടയാട്ടിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.എം. നാസർ അധ്യക്ഷത വഹിച്ചു. അപ്സര ഗ്രൂപ് പ്രതിനിധിയായി കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ വർക്കിങ് പ്രസിഡൻറ് കെ.എം. ഉമ്മർ പങ്കെടുത്തു. പെരുമ്പാവൂർ അപ്സര ഗ്രൂപ് സ്ഥാപകൻ അപ്സര ആലിയുടെ സ്മരണാർഥമാണ് 'കാരുണ്യം കരുതൽ' പദ്ധതിയിൽപെടുത്തി തുക സ്കൂളിന് കൈമാറിയത്. ഉപജില്ല കലോത്സവത്തിലും ശാസ്ത്രമേളയിലും വിജയിച്ചവർക്ക് േട്രാഫിയും സർട്ടിഫിക്കറ്റും ചടങ്ങിൽ സമ്മാനിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡി. വിജയൻ, സ്റ്റാഫ് സെക്രട്ടറി കെ.കെ. ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story