Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:32 AM GMT Updated On
date_range 2017-11-25T11:02:59+05:30അപാകതകൾ പരിഹരിക്കണം –-യൂറ
text_fieldsആലുവ: നഗരത്തിലെ ഗതാഗത പരിഷ്‌കാരം സ്വാഗതാർഹമാണെങ്കിലും അപാകതയുള്ളതായി റെസിഡൻറ്സ് അസോസിയേഷനുകളുടെ ഐക്യവേദിയായ യൂനിയൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻസ് ആലുവ (യൂറ). നഗരത്തിൽ സ്വകാര്യവാഹനങ്ങളുടെ മരണപ്പാച്ചിൽ ദുരിതമാണ്. ഇത് കാൽനടക്കാർക്ക് ഭീഷണിയാണ്. അമിതവേഗം നിയന്ത്രിക്കാൻ കാമറ സ്ഥാപിക്കമെന്നും സംഘടന ആവശ്യപ്പെട്ടു. നടപ്പാതയിൽ പാർക്കിങ് അനുവദിക്കരുത്. റോഡുകൾ ൈകേയറിയുള്ള കച്ചവടങ്ങൾ നിരോധിക്കണം. സ്‌റ്റോപ്പുകളിൽ മാത്രം ബസുകൾ നിർത്താൻ സംവിധാനമൊരുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് പ്രസിഡൻറ് ഡോ. സി.എം. ൈഹദരാലിയുടെ നേതൃത്വത്തിൽ എസ്.പിക്ക് നിവേദനം നൽകി. വൺവേ സംവിധാനം സ്വാഗതാർഹം ആലുവ: നഗരത്തിലെ വൺവേ സംവിധാനം സ്വാഗതാർഹമാണെന്ന് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ. ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള സംവിധാനം ഒരുപരിധിവരെ വിജയിച്ചിട്ടുണ്ട്. ഈ പദ്ധതി നടപ്പാക്കിയ എം.എൽ.എ, ചെയർപേഴ്‌സൻ, ഗതാഗത പരിഷ്കാര കമ്മിറ്റി, പൊലീസ് എന്നിവരെ സംഘടന അഭിനന്ദിച്ചു.
Next Story