Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:32 AM GMT Updated On
date_range 2017-11-25T11:02:59+05:30പറവൂർ മുസ്രിസ് ജലോത്സവം നാളെ
text_fieldsപറവൂർ: ചെറിയപല്ലംതുരുത്ത് പ്രിയദർശിനി കലാ -സാംസ്കാരിക സമിതിയുടെ പറവൂർ മുസ്രിസ് ജലോത്സവം ഞായറാഴ്ച തട്ടുകടവ് പുഴയിൽ നടക്കും. എ ഗ്രേഡ്, ബി ഗ്രേഡ് വിഭാഗങ്ങളിലായി പ്രമുഖ ഇരുട്ടുകുത്തികൾ മാറ്റുരക്കും. 750 മീറ്ററാണ് ട്രാക്ക്. രാവിലെ 10ന് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആഘോഷ കമ്മിറ്റി ചെയർമാൻ എം.ജെ. രാജു അധ്യക്ഷത വഹിക്കും. എസ്. ശർമ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. കെ.പി. ധനപാലൻ തുഴ കൈമാറും. സാംസ്കാരിക രംഗത്തെ പ്രമുഖരെ പി. രാജു ആദരിക്കും. വള്ളംകളിയുടെ ഭാഗമായി കരോെക്ക ഗാനമേളയും നാടൻപാട്ടും അരങ്ങേറും. മധ്യകേരള ബോട്ട് റേസ് വെൽഫെയർ അസോസിയേഷന് കീഴിൽ നടന്ന 13 ജലോത്സവങ്ങളിൽ കൂടുതൽ പോയൻറ് നേടിയ വള്ളത്തിനും ക്ലബിനും ഉപഹാരം നല്‍കും. ഹജ്ജ് ഹെൽപ് ഡെസ്‌ക് പറവൂർ: പറവൂർ ഫ്രൈഡേ ക്ലബിെൻറ നേതൃത്വത്തിൽ ഹജ്ജ് അപേക്ഷകർക്കുവേണ്ടി ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും. തിങ്കളാഴ്ച മുതൽ ഡിസംബർ ഏഴുവരെ സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സൗകര്യമൊരുക്കുമെന്ന് കോഓഡിനേറ്റർ അൻവർ കൈതാരം അറിയിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി വളൻറിയറുടെ സേവനവും ലഭ്യമാണ്. പറവൂർ പഴയ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ബിസ്മി സെൻററിലാണ് ഹെൽപ് ഡെസ്‌ക് ആരംഭിക്കുക. ഫോൺ: 98464 11066, 94472 79784.
Next Story