Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Nov 2017 5:32 AM GMT Updated On
date_range 25 Nov 2017 5:32 AM GMTകഞ്ചാവും ലഹരിഗുളികകളുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
മട്ടാഞ്ചേരി: കഞ്ചാവും മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പൊലീസ് പിടിയിൽ. ചാവക്കാട് സ്വദേശി സായിപ്പ് ടോണി എന്ന ഇജാസ് നാസറിനെയാണ്(29) തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തെ വാക്വേയിൽനിന്ന് ഹാർബർ പൊലീസ് പിടികൂടിയത്. ഇയാളിൽനിന്ന് അര കിലോ കഞ്ചാവും 140 നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു. പശ്ചിമകൊച്ചിയിൽ വിൽപന നടത്തുന്നതിന് എത്തിച്ചതാണെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഇടപാടുകാരെ കാത്തുനിൽക്കവെ പൊലീസ് പിടികൂടുകയായിരുന്നു. ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങാൻ വന്ന ഇടപാടുകാരെക്കുറിച്ച വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story