Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.ഐ ലോക്കല്‍...

സി.പി.ഐ ലോക്കല്‍ സമ്മേളനത്തിന് ഇന്ന് തുടക്കം

text_fields
bookmark_border
മൂവാറ്റുപുഴ: മൂന്ന് ദിവസം നീളുന്ന സി.പി.ഐ ആവോലി ലോക്കല്‍ സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് മൂന്നിന് കവാനയില്‍ ഇ.ആര്‍. ഉണ്ണി സ്മൃതിമണ്ഡപത്തില്‍നിന്ന് അനുസ്മരണ പതാക ജാഥ ആരംഭിക്കും. ജില്ല എക്‌സിക്യൂട്ടിവ് അംഗം എന്‍. അരുണ്‍, ജാഥ ക്യാപ്റ്റന്‍ കെ.ആര്‍. മോഹനന് പതാക കൈമാറി ഉദ്ഘാടനം ചെയ്യും. ആറിന് സമ്മേളന നഗരിയില്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം പി.ജി. ശാന്ത പതാക ഉയര്‍ത്തും. ശനിയാഴ്ച രാവിലെ 9.30ന് അടൂപ്പറമ്പ് നെല്ലിപ്പിള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം മുന്‍ എം.എല്‍.എ ബാബു പോള്‍ ഉദ്ഘാടനം ചെയ്യും. എല്‍ദോ എബ്രഹാം എം.എല്‍.എ മുന്‍കാല പ്രവര്‍ത്തകരെ ആദരിക്കും. മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, അസി. സെക്രട്ടറി ടി.എം. ഹാരിസ്, സെക്രേട്ടറിയറ്റ് അംഗങ്ങളായ കെ.എ. സനീര്‍, ടി.ജി. സലിംകുമാര്‍ എന്നിവർ സംസാരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story