Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:39 AM GMT Updated On
date_range 24 Nov 2017 5:39 AM GMTവാളയാർ പീഡനം: രണ്ടുപേരുടെ ജാമ്യം റദ്ദാക്കി
text_fieldsbookmark_border
കൊച്ചി: വാളയാർ പീഡനക്കേസിലെ രണ്ട് പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. ഒന്നാം പ്രതി വലിയ മധുവെന്ന മധു, മൂന്നാം പ്രതി പ്രദീപ് എന്നിവർക്ക് പാലക്കാട് അഡീ. സെഷൻസ് കോടതി അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. ഇവർ പുറത്തുണ്ടാകുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം അട്ടിമറിക്കാനും കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നൽകിയ ഹരജി പരിഗണിച്ചാണ് ഉത്തരവ്. വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ വാളയാർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ. ജനുവരി 13, മാർച്ച് നാല് തീയതികളിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അഞ്ച് പ്രതികളിൽ മൂന്ന് പേരെയാണ് ജാമ്യത്തിൽ വിട്ടത്. രണ്ടുപേരുടെ ജാമ്യം റദ്ദാക്കിയെങ്കിലും ഒരാളുടെ ജാമ്യത്തിൽ ഹൈകോടതി ഇടപെട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story