Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനഗരത്തിലെ ഗതാഗത...

നഗരത്തിലെ ഗതാഗത പരിഷ്‌കരണം പിന്‍വലിക്കണം --^ വ്യാപാരികൾ

text_fields
bookmark_border
നഗരത്തിലെ ഗതാഗത പരിഷ്‌കരണം പിന്‍വലിക്കണം --- വ്യാപാരികൾ ആലുവ: നഗരത്തില്‍ ഏര്‍പ്പെടുത്തിയ പരീക്ഷണ വണ്‍വേ സംവിധാനം പിന്‍വലിക്കണമെന്ന് ആലുവ മര്‍ച്ചൻറ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നടപടി പിന്‍വലിച്ചില്ലെങ്കിൽ സമരത്തിന് രൂപം നല്‍കാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഇ.എം. നസീര്‍ബാബു അധ്യക്ഷത വഹിച്ചു. എം. പദ്മനാഭന്‍ നായര്‍, ലത്തീഫ് പൂഴിത്തറ, കെ.എച്ച്.ആര്‍.എ പ്രസിഡൻറ് ശരത് ജി. നായര്‍, ജില്ല സെക്രട്ടറി ടി.സി. റഫീഖ്, കെ.സി. ബാബു എന്നിവര്‍ സംസാരിച്ചു. ജനറൽ സെക്രട്ടറി എ.ജെ. റിയാസ് സ്വാഗതവും ട്രഷറര്‍ ജോണി മൂത്തേടന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വ്യാപാരികള്‍ നഗരം ചുറ്റി പ്രകടനം നടത്തി. അജ്മല്‍ കാമ്പായി, എ.ജെ. റിജാസ്, അല്‍ബാബ് അസീസ്, അയ്യൂബ് പുത്തന്‍പുരയില്‍, സി.എം. സാമുവല്‍ എന്നിവർ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story