Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:38 AM GMT Updated On
date_range 2017-11-22T11:08:57+05:30തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലഘടകം പുനസംഘടിപ്പിക്കും
text_fieldsകൊച്ചി: കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളഘടകത്തിെൻറ ജില്ല കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പ്രസിഡൻറും മുന്‍ എം.എൽ.എയുമായ ജോസ് കുറ്റിയാനി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പാര്‍ട്ടിയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്ജിതമാക്കുന്നതിെൻറ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് വേലായുധന്‍, ഷംസുദ്ദീന്‍ പയനിങ്ങല്‍, പി.ഡി. പയസ് എന്നിവർ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story