Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2017 5:35 AM GMT Updated On
date_range 22 Nov 2017 5:35 AM GMTസി.ഡി.എസ് വാർഷികം; കലാ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsbookmark_border
കാലടി: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികത്തോടനുബന്ധിച്ച് കലാ കായിക മത്സരങ്ങൾ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തുളസി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് ബിജു പി. നായർ അധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ കെ.ടി. എൽദോസ്, അജി മണിയൻ, സോഫി വർഗീസ്, സ്മിന ഷൈജു, ഗീത ബാബു, പുഷ്പാമണി ജയപ്രകാശ്, വാലസ് പോൾ, സൽമ സിദ്ദീഖ്, മിനി ബിജു, സിജോ ചൊവ്വരാൻ, പി.വി സ്റ്റാർളി, മെംബർ സെക്രട്ടറി വി.കെ. സന്തോഷ്, സി.ഡി.എസ് ചെയർപേഴ്സൻ ജിബി ആൻറണി എന്നിവർ സംസാരിച്ചു. വാർഷികാഘോഷം കാലടി: മലയാറ്റൂർ സമന്വയ കാർഷിക സംഘത്തിെൻറ രണ്ടാമത് വാർഷികാഘോഷം മലയാറ്റൂർ- നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് അമ്മുപ്പിള്ളി സദാനന്ദൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം മിനി സുരേന്ദ്രൻ, അരുൺ ഒബ്റോയ്, ഷാജി മാടപ്പുറം, റിട്ട. കൃഷി ഓഫിസർ ഹരിദാസ്, കെ.കെ. ശശി, പി.എൻ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story