Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആസൂത്രണത്തിൽ...

ആസൂത്രണത്തിൽ സമൂലമാറ്റം വേണം ^മന്ത്രി ജി. സുധാകരൻ

text_fields
bookmark_border
ആസൂത്രണത്തിൽ സമൂലമാറ്റം വേണം -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ഒരിഞ്ച് കൃഷിയിടം നികത്താതെ എങ്ങനെ റോഡുകൾ നിർമിക്കാം എന്നതടക്കം കൃഷിയിടങ്ങളെ സംരക്ഷിക്കുംവിധം പദ്ധതികളുടെ ആസൂത്രണത്തിൽ സമൂലമായ മാറ്റം വരുത്തണമെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ജില്ല പദ്ധതി തയാറാക്കലുമായി ബന്ധപ്പെട്ട് ജില്ല ആസൂത്രണ സമിതി ഹാളിൽ നടന്ന കൂടിയാലോചന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ കരാറുകാരുടെ താൽപര്യം നോക്കിയാണ് ആസൂത്രണ പ്രക്രിയ നടക്കുന്നത്. തോടുകൾക്ക് കുറുകെ ഉയർന്ന പാലങ്ങൾക്ക് ആവശ്യത്തിൽ കൂടുതൽ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ചത് ആരുടെ താൽപര്യം സംരക്ഷിക്കാനാണെന്ന് നമുക്കറിയാം. അതുമൂലം എ.സി കനാലിന് സംഭവിച്ച പ്രശ്നങ്ങളും അറിയാം. ആസൂത്രണത്തിൽ സമൂലമാറ്റം അനിവാര്യമാണ്. കൃഷി ഭൂമി നികത്താതെ റോഡ് നിർമിക്കുന്ന രീതി കാട്ടിത്തരും. ജില്ല പദ്ധതി തയാറാക്കുന്നതിന് നിയോഗിക്കപ്പെട്ട വിഷയമേഖല ഉപസമിതികൾ 25നകം പദ്ധതി നിർദേശങ്ങളുടെ കരട് തയാറാക്കി നൽകണമെന്ന് മന്ത്രി പറഞ്ഞു. കുട്ടനാടൻ കായൽനിലങ്ങളിലെ കൃഷിയെ ബാധിക്കുന്ന വൈദ്യുതി തടസ്സം പരിഹരിക്കാൻ ആർ ബ്ലോക്കിൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ നിർമിക്കുക, സോളാർ, കാറ്റ്, മാലിന്യം എന്നിവയിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുക, ജില്ലക്ക് വാഹന പാർക്കിങ് പോളിസി തയാറാക്കുക, റോഡുകൾ സുരക്ഷിതമേഖലയിൽ ഉൾപ്പെടുത്തുക, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം േപ്രാത്സാഹിപ്പിക്കുക തുടങ്ങിയ പദ്ധതി നിർദേശങ്ങൾ യോഗത്തിലുയർന്നു. വിഭവസമാഹരണം, കൃഷി, ജലസേചനം, മണ്ണ്-ജല സംരക്ഷണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവികസനം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാനവും വനംവികസനവും, വ്യവസായവും വാണിജ്യവും, സ്വയംതൊഴിലും കയർ വ്യവസായവും, ആരോഗ്യം (അലോപ്പതി, ആയുർവേദം, ഹോമിയോ), കുടിവെള്ളം, ശുചിത്വം, പാർപ്പിടം, വികസനത്തി​െൻറ സ്ഥലമാനം, സാമൂഹികക്ഷേമവും സുരക്ഷയും വിവിധ വിഭാഗങ്ങളും, വനിതകൾ, വിദ്യാഭ്യാസം, സംസ്കാരം-കായികം-യുവജനക്ഷേമം, ഉൗർജം, ഗതാഗത-വാർത്തവിനിമയം, വിനോദസഞ്ചാരം, പട്ടികജാതി വികസനം, പട്ടികവർഗ വികസനം എന്നീ വിഷയങ്ങളിൽ 25 മേഖലകളായി തിരിച്ചാണ് ജില്ല പദ്ധതിക്ക് രൂപംനൽകുന്നത്. കലക്ടർ ടി.വി. അനുപമ, ആർ. രാജേഷ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. + 20,000 പേർ ഭൂരഹിതർ -കലക്ടർ ആലപ്പുഴ: ജില്ലയിൽ 3475 വീടുകൾ പാതിവഴിയിൽ നിർമാണം തടസ്സപ്പെട്ട നിലയിലുണ്ടെന്നും 23,807 പേർക്ക് ഭൂമിയുണ്ടെങ്കിലും സ്വന്തമായി വീടില്ലെന്നും 20,000 പേർ ഭൂരഹിതരാണെന്നും കലക്ടർ ടി.വി. അനുപമ പറഞ്ഞു. ജില്ല പദ്ധതി തയാറാക്കലുമായി ബന്ധപ്പെട്ട് നടന്ന കൂടിയാലോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പാതിവഴിയിൽ നിർമാണം നിലച്ച വീടുകൾ ഈ വർഷം തന്നെ ലൈഫ് പദ്ധതിയിൽപ്പെടുത്തി നിർമിച്ച് നൽകുകയാണ് ലക്ഷ്യം. ഇതിനുള്ള തുകയുടെ 80 ശതമാനവും ലഭ്യമാണ്. വീടും സ്ഥലവും ഇല്ലാത്തവർക്ക് ഫ്ലാറ്റ് അപ്പാർട്ടുമ​െൻറുകൾ നൽകുന്നതിന് 10 ലക്ഷം വീതവും സ്ഥലം ഉള്ളവർക്ക് വീട് വെക്കാൻ നാലുലക്ഷം രൂപയുമാണ് സർക്കാർ അനുവദിക്കുകയെന്നും കലക്ടർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story