Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വത്തി​െൻറ പാതി...

സ്വത്തി​െൻറ പാതി ചാരിറ്റിക്ക്​: ഇൻഫോസിസ്​ ചെയർമാനും ദാന പ്രതിജ്ഞ പ്രസ്​ഥാനത്തിലേക്ക്

text_fields
bookmark_border
ബംഗളൂരു: മൈേക്രാസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തുടക്കമിട്ട ദാന പ്രതിജ്ഞ പ്രസ്ഥാനത്തി​െൻറ ഭാഗമാവാൻ ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകണിയും ഭാര്യ രോഹിണിയും. സ്വത്തി​െൻറ ഒരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകാനാണ് ഇവരുടെ തീരുമാനം. 1.7 ബില്യൺ ഡോളറിനടുത്ത് ആസ്തിയുള്ള നിലേകണി രണ്ടു പതിറ്റാണ്ടായി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാണ്. ഭാര്യ രോഹിണിയും ഇത്തരം പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്. മെലിൻറ ഗേറ്റ്സി​െൻറ പങ്കാളിത്തത്തോടെ ബിൽ ഗേറ്റ്സ് ആരംഭിച്ചതാണ് ദാന പ്രതിജ്ഞ പ്രസ്ഥാനം. ഇതിലൂടെ സമ്പന്നർക്ക് അവരുടെ സ്വത്തി​െൻറ ഒരു ഭാഗം ലോകത്ത് കഷ്ടത അനുഭവിക്കുന്നവർക്ക് നൽകാം. വിപ്രോ ചെയർമാൻ അസിം പ്രേംജി, ബയോകോൺ ചെയർമാൻ കിരൺ മസുംദർ ഷാ, ശോഭ ലിമിറ്റഡ് ചെയർമാൻ പി.എൻ.സി മേനോൻ തുടങ്ങിയവർ പ്രസ്ഥാനവുമായി സഹകരിക്കുന്ന മറ്റ് ഇന്ത്യക്കാരാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story