Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകളിക്കാരുണ്ട്,...

കളിക്കാരുണ്ട്, മൈതാനമുണ്ട്; അധികാരികൾ കനിയുന്നില്ല പുതുതലമുറയിലെ കായികതാരങ്ങളുടെ ഭാവി ആശങ്ക പടർത്തുന്നു

text_fields
bookmark_border
മട്ടാഞ്ചേരി: അണ്ടർ 17 ലോകകപ്പി​െൻറയും ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെയും കടന്നുവരവോടെ കളി ആവേശത്തോടെ നൂറുകണക്കിന് കുട്ടികളാണ് ഫോർട്ട്കൊച്ചിയിൽ ഫുട്ബാൾ പരിശീലനത്തിന് എത്തുന്നത്. എന്നാൽ, കളിക്കാൻ സൗകര്യങ്ങളില്ലാത്തത് കായികാവേശത്തെ തല്ലിക്കെടുത്തുന്നു. നിരവധി സംസ്ഥാന, ദേശീയ താരങ്ങളുടെ വളർച്ചക്ക് വഴിയൊരുക്കിയിട്ടുള്ള ഫോർട്ട്കൊച്ചിയിലെ പ്രധാനപ്പെട്ട രണ്ട് മൈതാനങ്ങളാണ് ഫിഫയുടെ പരിശീലന മൈതാനിയായി െതരഞ്ഞെടുത്തത്.ഇവിടെ അന്തർദേശീയ നിലവാരത്തിൽ മൈതാനം ഒരുക്കിയെങ്കിലും കളി കഴിഞ്ഞ് ഒരുമാസം പിന്നിടാറാകുമ്പോഴും നാട്ടുകാരായ കളിക്കാർക്ക് തുറന്നുകൊടുക്കാനായിട്ടല്ല. ഫോർട്ട്കൊച്ചി പരേഡ് ഗ്രൗണ്ടിലും വെളി മൈതാനത്തും ഫിഫയുടെ നിർമാണപ്രവർത്തനം അടക്കം നടന്നതോടെ ഒരുവർഷത്തോളമായി കായികതാരങ്ങളുടെ പരിശീലനം തടസ്സപെട്ടുകിടക്കുകയാണ്. ഫിഫ മത്സരം കഴിഞ്ഞാൽ തങ്ങൾക്ക് മികച്ച സൗകര്യങ്ങളോടുകൂടിയ മൈതാനം പരിശീലനത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കായികതാരങ്ങൾ. എന്നാൽ, ലോകകപ്പ് കഴിഞ്ഞ് ഒരുമാസം പിന്നിടുമ്പോഴും കളിക്കാൻ സൗകര്യമില്ലാത്തത് ഏറെ പ്രതിഷേധത്തിനാണ് ഇടയാക്കിയിരിക്കുന്നത്. നേരത്തേ ഹോക്കി, സോഫ്റ്റ് ബാൾ, ബേസ്ബാൾ, ത്രോ ബാൾ തുടങ്ങിയ കളികളുടെ പരിശീലനവും ജില്ല-സംസ്ഥാന കോച്ചിങ് ക്യാമ്പുകളും ഇവിടെ നടന്നുവന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ മൂന്നു വയസ്സുമുതലുള്ള കുട്ടികൾ വരെ ഇവിടെ പ്രതീക്ഷയോടെ എത്തി മടങ്ങുകയാണ്. ടൂർണമ​െൻറുകളും മൈതാനങ്ങളുടെ അഭാവത്തിൽ കൊച്ചിയോട് വിട ചൊല്ലുകയാണ്. 34 വർഷങ്ങളായി മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ സ്മരണാർഥമുള്ള ടൂർണമ​െൻറുകൾ ഇവിടെ നടന്നുവരുന്നു. മൈതാനത്തി​െൻറ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ രണ്ടുവർഷമായി ഈ ടൂർണമ​െൻറ് എറണാകുളത്തേക്ക് മാറ്റുകയുണ്ടായി. എന്നാൽ, വീണ്ടും ടൂർണമ​െൻറ് കൊച്ചിയിൽ നടത്തണമെന്ന നാട്ടുകാരുടെ അഭ്യർഥനയെത്തുടർന്ന് സംഘാടകർ അനുമതി ചോദിച്ചെങ്കിലും ഓരോ അവധികൾ പറഞ്ഞു നീട്ടിക്കൊണ്ടുപോവുകയാണ് അധികൃതർ. മൈതാനം പരിശീലനത്തിന് വിട്ടുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കായികപ്രേമികളായ നാട്ടുകാർ. കുണ്ടും കുഴികളും അപകടക്കെണി; റോഡിനുസമീപം കുത്തിയിരിപ്പ് സമരം പള്ളുരുത്തി: കുമ്പളങ്ങി--എഴുപുന്ന റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ധർണ നടത്തി. രാജീവ് കൾചറൽ ഫോറത്തി​െൻറ നേതൃത്വത്തിൽ നടത്തിയ സമരം ഡി.സി.സി സെക്രട്ടറി ജോൺ പഴേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം നെൽസൻ കോച്ചേരി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് എറണാകുളം പാർലമ​െൻറ് വൈസ് പ്രസിഡൻറ് ദിലീപ് കുഞ്ഞുകുട്ടി, പാർലമ​െൻറ് സെക്രട്ടറി ജോസഫ് മാർട്ടിൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമല ബാബു, ബ്ലോക്ക് മെംബർ സൗമ്യ സുബിൻ, പഞ്ചായത്ത് അംഗം മാർഗരറ്റ് ലോറൻസ്, കോർപറേറ്റിവ് ബാങ്ക് അംഗങ്ങളായ ബാബു വിജയാനന്ദ്, കെ.സി. കുഞ്ഞുകുട്ടി, മണ്ഡലം കമ്മിറ്റി സെക്രട്ടറി തോമസ് കളത്തി വീട്ടിൽ, കെ.എഫ്. പീറ്റർ, ജോൺസൻ വള്ളനാട്ട് എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ റോജൻ കല്ലഞ്ചേരി, ദീപു കുഞ്ഞുകുട്ടി, ബിജു തത്തമംഗലത്ത്, ആൻറണി തട്ടാലിത്തറ, രാജേഷ്, കുഞ്ഞുമോൻ, ജോർജ്, ജോണി ബാവക്കാട്ട് എന്നിവർ നേതൃത്വം നൽകി. ചിത്രം: es4 road PHOTO-01 കുമ്പളങ്ങി---എഴുപുന്ന റോഡി​െൻറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇന്ദിര- രാജീവ് കൾചറൽ ഫോറത്തി​െൻറ നേതൃത്വത്തിൽ നടത്തിയ ധർണ സമരം ഡി.സി.സി സെക്രട്ടറി ജോൺ പഴേരി ഉദ്ഘാടനം ചെയ്യുന്നു പട്ടം പറത്തൽ സംഘടിപ്പിച്ചു മട്ടാഞ്ചേരി: ബാലാവകാശ വാരാചരണത്തി​െൻറ ഭാഗമായി ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ ഫോർട്ട്കൊച്ചി കടപ്പുറത്ത് പട്ടം പറത്തൽ സംഘടിപ്പിച്ചു. കാക്കനാട് ബോയ്സ് ഹോമിലെ 30 കുട്ടികളും പടിഞ്ഞാറൻ കൊച്ചി മേഖലയിലെ 20 കുട്ടികളുമാണ് പട്ടം പറത്തിയത്. ബാലാവകാശ നിയമബോധവത്കരണത്തി​െൻറ ഭാഗമായി നടത്തിയ ചടങ്ങ് കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story