Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബസ് യാത്രക്കിടെ...

ബസ് യാത്രക്കിടെ വീട്ടമ്മയുടെ മാല കവര്‍ന്നു

text_fields
bookmark_border
ചേര്‍ത്തല: ബസ് യാത്രക്കിടെ വീട്ടമ്മയുടെ ഒന്നേകാല്‍ പവ​െൻറ സ്വർണമാല കവര്‍ന്നു. അരൂര്‍ പുത്തനങ്ങാടി വിലാസിനി ബാലകൃഷ്ണ​െൻറ (68) മാലയാണ് നഷ്ടപ്പെട്ടത്. അരൂരിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ ചേര്‍ത്തലക്കുള്ള യാത്രാമധ്യേയാണ് മാല കവർന്നത്. യാത്രക്കിടെ തുറവൂരിൽനിന്ന് തമിഴ്നാട് സ്വദേശിനിയായ യുവതി ബസില്‍ കയറിയെന്നും വിലാസിനിയുടെ തൊട്ടടുത്താണ് നിന്നിരുന്നതെന്നും ചേര്‍ത്തല സ്റ്റാൻഡില്‍ ബസ് നിർത്തിയ ഉടനെ യുവതി ഓടിയിറങ്ങി ഓട്ടോയില്‍ കയറിപ്പോയതായും പറയുന്നു. ബസിറങ്ങിയശേഷം നോക്കിയപ്പോഴാണ് മാല നഷ്ടപ്പെട്ട വിവരം വിലാസിനി അറിയുന്നത്. ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story