Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:35 AM GMT Updated On
date_range 18 Nov 2017 5:35 AM GMTഇച്ഛാശക്തിയുടെ ജ്വാല
text_fieldsbookmark_border
പെരുമ്പാവൂർ: ചെറിയ പരിമിതികളെപോലും വലിയ പരാധീനതകളാക്കി ഒതുങ്ങിക്കഴിയുന്നവർക്ക് മാതൃകയാവുകയാണ് തേവര എസ്.എച്ച് സ്കൂളിലെ പ്ലസ് ടു ഹുമാനിറ്റീസ് വിദ്യാർഥിനിയായ ജ്വാല കെ. സുകുമാരൻ. ശാരീരിക അവശതകൾ തെൻറ ഇച്ഛാശക്തിക്ക് മുകളിലല്ലെന്ന് തെളിയിക്കുകയാണ് ഇൗ മിടുക്കി. ഇരുകാലിനും പൂർണവളർച്ചയില്ലാത്ത ജ്വാല വെല്ലുവിളിയെ വ്യക്തിത്വവും നിശ്ചയദാർഢ്യവും കൊണ്ട് മറികടക്കുകയാണ്. പ്രവൃത്തിപരിചയമേളയിൽ കയർ ഉൽപന്നങ്ങളുടെ തത്സമയ നിർമാണത്തിൽ വിവിധ രൂപത്തിെല ചവിട്ടുപടികളാണ് ജ്വാല നിർമിച്ചത്. ആദ്യമായാണ് ജില്ലതല മത്സരത്തിൽ പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിൽ ഹൈസ്കൂൾതല പ്രവൃത്തിപരിചയ മത്സരങ്ങളിൽ ഇൗ മിടുക്കി മത്സരിച്ചിരുന്നു. അമ്മ ലൗലി ആകാശവാണിയിൽ അനൗൺസറാണ്. ജ്വാലക്ക് എല്ലാവിധ േപ്രാത്സാഹനങ്ങളും നൽകാൻ അമ്മയോടൊപ്പം അച്ഛൻ പനങ്ങാട് കൊച്ചുകരിയിൽ വീട്ടിൽ സുകുമാരനും അധ്യാപകരും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story