Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപടയൊരുക്കത്തിന് ഇന്ന്...

പടയൊരുക്കത്തിന് ഇന്ന് ആലുവയിൽ സ്വീകരണം നൽകും

text_fields
bookmark_border
പടയൊരുക്കത്തിന് ഇന്ന് ആലുവയിൽ സ്വീകരണം ആലുവ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന് വെള്ളിയാഴ്ച ആലുവയിൽ സ്വീകരണം നൽകും. രാവിലെ ഒമ്പതുമണിക്ക് അത്താണിക്കവലയിൽനിന്ന് ബൈക്ക് റാലികളുടെ അകമ്പടിയോടെ പറവൂർ കവലയിൽ എത്തിക്കും. അവിടെനിന്ന് രമേശ് ചെന്നിത്തലയെ യു.ഡി. എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്മേളന നഗരിയായ പ്രിയദർശനി ടൗൺഹാളിലേക്ക് ആനയിക്കും. സ്വീകരണ സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനും സ്വാഗതസംഘം ചെയർമാനുമായ ലത്തീഫ് പൂഴിത്തറ അധ്യക്ഷത വഹിക്കും. കെ. മുരളീധരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പ്രശസ്ത തെന്നിന്ത്യൻ താരവും മഹിള കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡൻറുമായ നഗ്‌മ മുഖ്യാതിഥിയായിരിക്കും. എം.എൽ.എമാരായ ടി.എ. അഹമ്മദ് കബീർ, അൻവർ സാദത്ത്, യു.ഡി.എഫ് ജില്ല ചെയർമാൻ എം.ഒ. ജോൺ എന്നിവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story