ജിഷ വധം: പ്രതിഭാഗം സാക്ഷി വിസ്താരം തുടങ്ങി

05:41 AM
15/11/2017
കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതിഭാഗം സാക്ഷി വിസ്താരം തുടങ്ങി. ജിഷയുടെ സഹോദരി ദീപ, പൊലീസ് ഓഫിസര്‍ ഹബീബ് എന്നിവരുടെ വിസ്താരമാണ് വിചാരണ കോടതിയായ എറണാകുളം പ്രിന്‍സിപ്പല്‍ കോടതിയില്‍ ചൊവ്വാഴ്ച പൂര്‍ത്തിയായത്. മറ്റ് സാക്ഷികളായ എ.എസ്.ഐ മുഹമ്മദ് അഷ്റഫ്, കുറുപ്പംപടി സ്റ്റേഷനിലെ എസ്.എച്ച്.ഒ സുനില്‍ കുമാര്‍, ക്രൈംബ്രാഞ്ച് എസ്.പി ഉണ്ണിരാജ തുടങ്ങിയവരുടെ വിസ്താരം അടുത്തദിവസം നടക്കും. നേരത്തേ പ്രോസിക്യൂഷന്‍ നൂറുസാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതിഭാഗം 30 പേരുടെ പട്ടിക നല്‍കിയിരുന്നെങ്കിലും ഏഴ് പേരെ വിസ്തരിക്കാൻ മാത്രമാണ് അനുമതിയുള്ളത്. ഏഴ് പേരില്‍ ഒരാളായ ജിഷയുടെ പിതാവ് പാപ്പു സമന്‍സ് കൈപ്പറ്റുംമുമ്പ് മരിച്ചിരുന്നു.
COMMENTS