Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആഹാര പ്രദർശനം...

ആഹാര പ്രദർശനം സംഘടിപ്പിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബി​െൻറ നേതൃത്വത്തില്‍ ഡയബറ്റിക് ആഹാര പ്രദർശനം സംഘടിപ്പിച്ചു. ലോക പ്രമേഹ ദിനാചരണത്തി​െൻറ ഭാഗമായി ലയണ്‍സ് ക്ലബ് ഇൻറർനാഷനൽ ഡിസ്ട്രിക്റ്റ് 318 സിയുടെ നേതൃത്വത്തിലാണ് മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ പ്രമേഹ രോഗികള്‍ക്കായി വൈവിധ്യമാര്‍ന്ന ഡയബറ്റിക് ആഹാരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചത്. പ്രമേഹരോഗികള്‍ക്ക് ഉപയോഗിക്കാൻ കഴിയുന്ന നൂറിലധികം ഭക്ഷണങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. വിവിധ നേരങ്ങളില്‍ പ്രമേഹരോഗികളുടെ ഭക്ഷണ ഉപയോഗക്രമവും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കലോറിയുമെല്ലാം രേഖപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയത്. പ്രശസ്ത ഡയറ്റീഷ്യന്‍മാരില്‍നിന്ന് ഭക്ഷണക്രമം ചിട്ടപ്പെടുത്താനുള്ള അവസരവും ഉണ്ടായി. പ്രമേഹത്തെ നിയന്ത്രിക്കാനാവശ്യമായ 10 മിനിറ്റുള്ള ഹ്രസ്വചിത്രത്തി​െൻറ പ്രദര്‍ശനം സംഘടിപ്പിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാക്കിയിരുന്നു. ലയണ്‍സ് ഡിസ്ട്രിക്‌റ്റ് ഗവര്‍ണര്‍ എബ്രഹാം ജോണ്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഭക്ഷ്യപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഡിസ്ട്രിക്‌റ്റ് ചെയര്‍പേഴ്‌സൻ ഡോ. പോള്‍ പി. കല്ലങ്കല്‍ അധ്യക്ഷത വഹിച്ചു. മുന്‍ ഡിസ്ട്രിക്‌റ്റ് ഗവര്‍ണര്‍ ഡോ. ബിനോയ് മത്തായി, ഡിസ്ട്രിക്‌റ്റ് സെക്രട്ടറി വി.എസ്. ജയേഷ്, മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് പ്രസിഡൻറ് എസ്. ബാലചന്ദ്രന്‍ നായര്‍, സോണ്‍ ചെയര്‍മാന്‍ പ്രഫ. ജോസുകുട്ടി ജെ. ഒഴുകയില്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story