Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചക്കുളത്തുകാവ്...

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം ഹരിത നിയമാവലിയോടെ

text_fields
bookmark_border
ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഹരിത നിയമാവലി പാലിച്ച് നടത്താൻ തീരുമാനം. ഡിസംബർ മൂന്നിന് നടക്കുന്ന പൊങ്കാലയുടെ ക്രമീകരണം വിലയിരുത്താൻ എ.ഡി.എം ഐ. അബ്ദുൽ സലാമി​െൻറ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. ഭക്ഷണ-കുടിവെള്ള വിതരണത്തിന് പുനരുപയോഗിക്കാവുന്ന പാത്രങ്ങളേ ഉപയോഗിക്കൂ. പൊങ്കാലക്ക് എത്തുന്നവർ തുണിസഞ്ചി ഉപയോഗിക്കാനും പ്ലാസ്റ്റിക് ഒഴിവാക്കാനും നിർദേശം നൽകും. അടുത്താഴ്ച നീരേറ്റുപുറത്ത് ചേരുന്ന ഉദ്യോഗസ്ഥതല യോഗത്തിൽ ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ കുട്ടനാട് തഹസിൽദാറെയും ശുചിത്വമിഷനെയും ചുമതലപ്പെടുത്തി. കെ.എസ്.ആർ.ടി.സി തിരുവനന്തപുരം മുതൽ ഗുരുവായൂർ വരെയുള്ള ഡിപ്പോകളിൽനിന്ന് പ്രത്യേക സർവിസ് നടത്തും. ആലപ്പുഴ, എടത്വ, തിരുവല്ല ഡിപ്പോകളിൽനിന്ന് ഡിസംബർ രണ്ടിനും മൂന്നിനും പ്രത്യേക സർവിസുകൾ നടത്തും. എടത്വ ഡിപ്പോയിൽനിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാർ വഴി ചങ്ങനാശ്ശേരി, എടത്വ-നെടുമുടി പ്രത്യേക സർവിസുകൾ നടത്തും. ആലപ്പുഴയിൽനിന്ന് ചമ്പക്കുളം വഴി സർവിസ് നടത്തുമെന്ന് കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ ബി. രമേശ്കുമാർ പറഞ്ഞു. ഡിസംബർ രണ്ട് മുതൽ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങാതിരിക്കാനുള്ള നടപടിയെടുക്കുമെന്ന് കെ.എസ്.ഇ.ബി അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ. അനിൽകുമാർ അറിയിച്ചു. പുളിങ്കുന്ന്, ആലപ്പുഴ, കാവാലം, ലിസിയോ, കിടങ്ങറ ഭാഗങ്ങളിൽനിന്ന് പ്രത്യേക ബോട്ട് സർവിസ് നടത്തുമെന്ന് ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ട് എം. സത്യൻ പറഞ്ഞു. ഫയർഫോഴ്സ് മൂന്ന് യൂനിറ്റുകളുടെ സേവനം ലഭ്യമാക്കും. എക്സൈസ് വകുപ്പി​െൻറ പ്രത്യേകസംഘം ക്ഷേത്രത്തി​െൻറ സമീപപ്രദേശങ്ങൾ നിരീക്ഷിക്കും. ക്ഷേത്രപരിസരത്ത് താൽക്കാലിക ക്ലിനിക് പ്രവർത്തിക്കും. ആരോഗ്യവകുപ്പി​െൻറയും ലീഗൽ മെേട്രാളജി, ഭക്ഷ്യസുരക്ഷ വിഭാഗത്തി​െൻറയും നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തും. യോഗത്തിൽ പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്ത്, തഹസിൽദാർ ആൻറണി സ്കറിയ, ചക്കുളത്തുകാവ് കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി, ക്ഷേത്ര അഡ്മിനിസ്േട്രറ്റർ കെ.കെ. ഗോപാലകൃഷ്ണൻ നായർ, ഉത്സവകമ്മിറ്റി പ്രസിഡൻറ് കെ. സതീഷ് കുമാർ, സെക്രട്ടറി സന്തോഷ് ഗോകുലം, ക്ഷേത്രം പി.ആർ.ഒ സുരേഷ് കാവുംഭാഗം, ഡോ. രമേശ് എളമം, ഫയർ-റെസ്ക്യു സ്റ്റേഷൻ ഓഫിസർ എസ്. സതീശൻ, പി.എ. പ്രദീപ്, എക്സൈസ് ഇൻസ്പെക്ടർ എ. ഷമീസ് ഖാൻ, ബിനുഗോപാൽ, പഞ്ചായത്ത് സെക്രട്ടറിമാരായ കെ.എം. ജേക്കബ്, സിന്ധു, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ വർഗീസ് ചെറിയാൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ശബരിമല തീർഥാടനം: മുന്നൊരുക്കം വിലയിരുത്തി ചെങ്ങന്നൂർ: ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത ചെങ്ങന്നൂർ ജില്ല ആശുപത്രി സന്ദർശിച്ച് ശബരിമല തീർഥാടന മുന്നൊരുക്കം വിലയിരുത്തി. റെയിൽവേ സ്‌റ്റേഷൻ, മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന മെഡിക്കൽ എയിഡ്പോസ്റ്റിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ച് നിർദേശം നൽകി. വകുപ്പുമന്ത്രിയുടെ സെക്രട്ടറി പി.എസ്. വിനോദ്, ശബരിമല നോഡൽ ഒാഫിസർ ഡോ. വി. അനിൽ, സ്റ്റേറ്റ് മാസ് മീഡിയ ഓഫിസർ അനിൽകുമാർ, ഡി.എം.ഒ ഡോ. വസന്തദാസ്, സൂപ്രണ്ട് ഡോ. ഗ്രേസി ഇത്താക്ക്, ഡോ. ലിൻഡ ജോസഫ്, ഡോ. ജോബിൻ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story