Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅറബി കലോത്സവം; എൽ.പി...

അറബി കലോത്സവം; എൽ.പി വിഭാഗത്തിൽ പതിവ് തെറ്റിക്കാതെ ദാറുസ്സലാം

text_fields
bookmark_border
ആലുവ: പതിവു തെറ്റിക്കാതെ ഇത്തവണയും ചാലക്കൽ ദാറുസ്സലാം എൽ.പി സ്കൂൾ ആലുവ ഉപജില്ല എൽ.പി വിഭാഗം അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടി. രണ്ടായിരത്തിൽ അറബികലോത്സവം ആരംഭിച്ചതുമുതൽ പരാജയമറിയാത്ത ജൈത്രയാത്രയാണ് ദാറുസ്സലാമിേൻറതെന്ന് വിജയികൾക്ക് നൽകിയ സ്വീകരണത്തിൽ പ്രധാന അധ്യാപകൻ കെ.എ. ഫാഹിം പറഞ്ഞു. പരിപാടികൾക്ക് നേതൃത്വം നൽകിയ നൂർജീൻ ടീച്ചറെ ആദരിച്ചു. വിദ്യാർഥികളുടെ റാലിക്ക് അധ്യാപകരായ റഫീദ്, നിസാർ, ഷെഫീഖ്, ഫസൽ റഹ്മാൻ, സമദ്, മുർഷിദ്, നാസർ, അമീനുല്ല എന്നിവർ നേതൃത്വം നൽകി. കഥാകഥനത്തിൽ ഫിദ ഫഹ്‌മി, (ഫസ്‌റ്റ് എ. ഗ്രേഡ്), ഇസ്‍ലാം ക്വിസിൽ ഫാത്തിമ നൗഷിൻ (ഫസ്‌റ്റ് എ. ഗ്രേഡ്), പദ നിർമാണത്തിൽ ഫയാസ് (ഫസ്‌റ്റ് എ.ഗ്രേഡ്), കൈയെഴുത്തിൽ ഷാനിയ (ഫസ്‌റ്റ് എ. ഗ്രേഡ്), അറബിഗാനം, ആക്ഷൻ സോങ് എന്നിവയിൽ അഫ്നിത (സെക്കൻഡ് എ ഗ്രേഡ്), ഖുർആൻ പാരായണത്തിൽ കെ.എം. ബിലാൽ (സെക്കൻഡ് എ ഗ്രേഡ്), അറബി പദ്യത്തിൽ അഫ്നിത (തേഡ് എ ഗ്രേഡ്) എന്നിവരാണ് സ്‌കൂളിന് വേണ്ടി സമ്മാനം നേടിയത്. സംഘഗാനത്തിൽ സെക്കൻഡ് എ ഗ്രേഡും സ്‌കൂളിന് ലഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story