Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുതിർന്ന പൗരൻമാർക്ക്...

മുതിർന്ന പൗരൻമാർക്ക് സെമിനാർ

text_fields
bookmark_border
ആലുവ: ചുണങ്ങംവേലി റോട്ടറി സ​െൻറർ ഫോർ സീനിയർ സിറ്റിസൺസി‍​െൻറയും എസ്.ഡി സിസ്റ്റേഴ്സി‍​െൻറയും ആഭിമുഖ്യത്തിൽ 'വിൽപത്രം എന്ത്? എങ്ങനെ?' എന്ന വിഷയത്തിൽ സെമിനാർ നടത്തി. 'മുതിർന്ന പൗരന്മാരുടെയും മാതാപിതാക്കളുടെയും സംരക്ഷണ നിയമം' എന്ന വിഷയത്തിൽ ഭാരത മാതാ ലോകോളജിലെ നിയമ വിദഗ്ധരായ പി.എം. ജ്യോതി, ഫ്ലോറൻസ് കിരൺ എന്നിവർ ക്ലാസുകൾ നയിച്ചു. നിയമസേവന ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ 80ഓളം മുതിർന്ന പൗരന്മാർ പങ്കെടുത്തു. ഭാരത മാതാ ലോ കോളജ് പ്രിൻസിപ്പൽ ഡോ. മോഹൻ റാം ഉദ്ഘാടനം ചെയ്തു. സി. ടെർലി അധ്യക്ഷത വഹിച്ചു. അഡ്വ. മോളി ബോബൻ, റോട്ടറി ക്ലബ് ആലുവ മുൻ പ്രസിഡൻറ് മാത്യു ജോസ് ഉറുമ്പത്ത്, ലോ കോളജ് ഡീൻ ഡോ. ഓമന ജോർജ്, രാജഗിരി ഔട്ട് റീച്ച് േപ്രാഗ്രാം ഓഫിസർ കെ.യു. രഞ്ജിത്, േപ്രാജക്ട് കോഒാഡിനേറ്റർ ഷിൻറോ വർഗീസ് എന്നിവർ സംസാരിച്ചു. ലോ കോളജ് വൈസ് പ്രിൻസിപ്പൽ സി. സ്നേഹ നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story