Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:01 AM GMT Updated On
date_range 11 Nov 2017 5:01 AM GMTടാക്സി സ്റ്റാൻഡ് കൈയേറി പെട്ടിക്കട; കലക്ടറുടെ നിര്‍ദേശം നഗരസഭ നടപ്പാക്കിയില്ല
text_fieldsbookmark_border
കാക്കനാട്: നഗരസഭ ടാക്സി സ്റ്റാൻഡ് സ്ഥലം കൈയേറി പെട്ടിക്കട സ്ഥാപിച്ചത് നീക്കാന്‍ കലക്ടര്‍ നല്കിയ നിര്‍ദേശം നടപ്പിലായില്ല. കാക്കനാട് ജങ്ഷനില്‍ മൂന്നാഴ്ച മുമ്പ് രാത്രി സ്ഥാപിച്ച അനധികൃത പെട്ടിക്കട നീക്കാന്‍ സമീപത്തെ കച്ചവടക്കാരുടെ പരാതി പരിഗണിച്ചാണ്, അനധികൃത കൈയേറ്റമാണെങ്കില്‍ പൊളിച്ച് നീക്കാന്‍ കലക്ടര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. ടാക്സി സ്റ്റാന്‍ഡിനും നഗരസഭ ഷോപ്പിങ് കോംപ്ലക്സിനും ഇടക്കുള്ള സ്ഥലം കൈയേറിയാണ് പെട്ടിക്കട സ്ഥാപിച്ചിരിക്കുന്നത്. പെട്ടിക്കട നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടാക്സി ഡ്രൈവേഴ്സ് യൂനിയനും നഗരസഭ സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. നഗരസഭ ടാക്സി സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ അനുവദിച്ച സ്ഥത്താണ് കൈയേറ്റം നടത്തിയിരിക്കുന്നതെന്നും യൂനിയന്‍ ഭാരവാഹികള്‍ ആരോപിച്ചു. ഇൻറര്‍ സ്കൂള്‍ ഫുട്ബോള്‍; മേരി മാത ജേതാക്കള്‍ കാക്കനാട് : എസ്.എന്‍.പി സ്കൂളില്‍ നടത്തിയ പ്രവീണ്‍ മെമ്മോറിയല്‍ ഇൻറർ സ്കൂള്‍ ഫുട്ബാള്‍ ടൂര്‍ണമെൻറില്‍ തൃക്കാക്കര മേരിമാത സ്കൂള്‍ ജേതാക്കളായി. എസ്.എന്‍.പി.എസിനെ പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് മേരിമാത തോല്‍പ്പിച്ചത്. മേരിമാതയുടെ കെ.എ.അന്ഫാസാ ണ് മികച്ച ഗോള്‍ കീപ്പര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story