Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രധാനമന്ത്രിയുടെ കോലം ...

പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു

text_fields
bookmark_border
ആലുവ: നോട്ട് നിരോധനത്തി‍​െൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് ആലുവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജാഥ നടത്തി. പ്രതിഷേധക്കാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജാഥ എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ് മനോജ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കാരോത്തുകുഴി കവലയിൽനിന്ന് ആരംഭിച്ച ജാഥ റെയിൽവേ സ്‌റ്റേഷൻ സ്ക്വയറിൽ സമാപിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.ജെ ഡൊമിനിക്, ചൂര്‍ണിക്കര ലോക്കൽ സെക്രട്ടറി പി.കെ. സതീഷ് കുമാർ എന്നിവർ സംസാരിച്ചു. ഐ.വൈ.എഫ് മണ്ഡലം പ്രസിഡൻറ് ജോബി മാത്യു സെക്രട്ടറി എം.എ. യൂസുഫ്, കെ.കെ. രമേശ്, പി.എസ്. ഷമീർ, ശിഹാബ് പറേലി, ജെറി മാത്യു, സിദ്ദീഖ് കുന്നത്തേരി, സുകുമാരന്‍, നിഖില്‍ എന്നിവർ ജാഥക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story