Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവായനോത്സവം; സംസ്ഥാനതല...

വായനോത്സവം; സംസ്ഥാനതല മത്സരം ആലുവയില്‍

text_fields
bookmark_border
കൊച്ചി: കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലി​െൻറ അഖിലകേരള വായനോത്സവം സംസ്ഥാനതല മത്സരം 11,12 തീയതികളില്‍ ആലുവ മൂഴിക്കുളം ശാലയില്‍ നടക്കും. എഴുത്തുപരീക്ഷ, വാചാപരീക്ഷ, ക്വിസ് മത്സരം, സാനു മാഷുമായി സര്‍ഗസംവാദം എന്നീ ഘട്ടങ്ങളാണ് വായനമത്സരത്തില്‍ ഉള്‍ക്കൊള്ളുന്നത്. 11ന് രാവിലെ 9.30നാണ് എഴുത്തുപരീക്ഷ. അതിനുശേഷം നടക്കുന്ന പൊതുസമ്മേളനം തിരക്കഥാകൃത്ത് ജോണ്‍പോള്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മലയാളപ്പെരുമ ചിത്രപ്രദര്‍ശനം ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ എസ്. രമേശന്‍ ഉദ്ഘാടനം ചെയ്യും. ഞരളത്ത് ഹരിഗോവിന്ദ​െൻറ സോപാന സംഗീതം, സര്‍ഗോത്സവം സംസ്ഥാനതല വിജയി കീര്‍ത്തന ഷെജിത്തി​െൻറ ഗാനാലാപനം, സഹോദരന്‍ അയ്യപ്പന്‍ സ്മാരകത്തില്‍ വയലാര്‍ രാമവര്‍മ ഡോക്യുമ​െൻററി പ്രദര്‍ശനം തുടങ്ങിയവയും നടക്കും. 12ന് പുലർച്ച അഞ്ചിന് വയല്‍യാത്ര. 8.30ന് ക്വിസ് മത്സരം, പ്രഫ. എം.കെ. സാനുവുമായി കുട്ടികളുടെ സംവാദം എന്നിവ നടക്കുമെന്ന് ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, രാജേഷ് എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story