Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Nov 2017 5:38 AM GMT Updated On
date_range 10 Nov 2017 5:38 AM GMTആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂളിന് കെ.എം.ഇ.എ അവാർഡ്
text_fieldsbookmark_border
ആലങ്ങാട്: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷയിൽ 100ശതമാനം വിജയം നേടിയ സ്കൂളുകൾക്കുള്ള കെ.എം.ഇ.എ അക്കാദമിക് എക്സലൻസ് അവാർഡ് ആലങ്ങാട് ജമാഅത്ത് പബ്ലിക് സ്കൂൾ കരസ്ഥമാക്കി. കെ.എം.ഇ.എ എൻജിനീയറിങ് കോളജിൽ നടന്ന ചടങ്ങിൽ അവാർഡ് സമ്മാനിച്ചു. തുടർച്ചയായി അഞ്ചാം വർഷമാണ് അവാർഡ് ലഭിക്കുന്നത്. കുടുംബശ്രീ സ്കൂൾ ഉദ്ഘാടനം ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്ത് മാഞ്ഞാലി 20ാം വാർഡിൽ കുടുംബശ്രീ സ്കൂൾ പഞ്ചായത്ത് പ്രതിപക്ഷനേതാവ് എ.എം. അലി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തനം റേഷൻ കടക്കാർ നടത്തിയ സമരംവരെ സ്വാധീനിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. എ.ഡി.എസ് പ്രസിഡൻറ് മിനി ഷാഹുൽ അധ്യക്ഷത വഹിച്ചു. സിമ്മി മുനീർ ക്ലാസെടുത്തു. ശുഭ സുരേഷ്, ഷറീന ഷാജി, ജിജി സത്യലാൽ, ഹസീന ഷനോജ്, സജിത അനീഷ്, മിനി സന്തോഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story