Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:41 AM GMT Updated On
date_range 8 Nov 2017 5:41 AM GMTസാമ്പത്തിക സഹായം; അപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
കൊച്ചി: അവശകലാകാരന്മാർക്കും വിധവകള്‍ക്കും സാമ്പത്തിക സഹായം നല്കുന്ന 'മുത്തൂറ്റ് സ്നേഹസമ്മാനം' പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുതുടങ്ങിയതായി മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടിവ് വൈസ്പ്രസിഡൻറ് ജോണ്‍ വി. ജോര്‍ജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. െതരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ മൂന്നു തലങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കിവരുന്നത്. എഴുത്തുകാര്‍, സംഗീതജ്ഞര്‍, ചിത്രകാരന്മാര്, കലാകാരന്മാര് അവരുടെ വിധവകള്‍ തുടങ്ങിയവരാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ അതതു മേഖലയില്‍ പ്രശസ്തരായ രണ്ട് വ്യക്തികളുടെ സാക്ഷ്യപത്രത്തോടൊപ്പം നവംബര്‍ 20ന് മുമ്പ്് ലഭിക്കണം. വിശദവിവരങ്ങൾക്ക് : 0484 6690386.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story