Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right‍അയൽവാസിയുടെ...

‍അയൽവാസിയുടെ പശുവളര്‍ത്തലിനെതിരെ മനുഷ്യാവകാശ കമീഷനില്‍ പരാതി

text_fields
bookmark_border
ആലുവ: വീടിനോട് ചേര്‍ന്ന പറമ്പിലെ പശുവളര്‍ത്തല്‍ ദുരിതമാകുന്നതായി മനുഷ്യാവകാശ കമീഷനില്‍ പരാതി. മുളന്തുരുത്തി സ്വദേശി വിനീഷാണ് പരാതിക്കാരന്‍. അയല്‍വാസിയായ മോഹനന്‍ എന്നയാള്‍ പത്ത് സ​െൻറ് സ്‌ഥലത്ത് 14 പശുക്കളെ വളര്‍ത്തുന്നതായി പരാതിയില്‍ പറയുന്നു. കുറഞ്ഞ സ്‌ഥലത്ത് ഇത്രയധികം പശുക്കളെ വളര്‍ത്തുന്നതുമൂലം മലിനീകരണം തങ്ങളെ ബാധിക്കുന്നതായി പരാതിക്കാരന്‍ ആരോപിക്കുന്നു. ത‍​െൻറ പറമ്പിനോട് ചേര്‍ന്ന് മാലിന്യം നിക്ഷേപിക്കുന്നതിനാൽ ഇവയില്‍ നിന്നുള്ള മലിനജലം കിണറ്റിലേക്ക് ഒലിച്ചിറങ്ങി കുടിവെള്ളം മുട്ടിയിരിക്കുകയാണ്. പരാതിയുടെ അടിസ്‌ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. പരിശോധിച്ചപ്പോള്‍ നാലുപശുക്കളെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂവെന്നാണ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിനെ കുറിച്ച് പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ പരാതിക്കാരനോട് കമീഷന്‍ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story