Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:35 AM GMT Updated On
date_range 2017-11-08T11:05:59+05:30'സാങ്കേതിക പ്രശ്നംമൂലം അധ്യാപക ശമ്പളം മുടങ്ങരുത്'
text_fieldsകിഴക്കമ്പലം: സ്പാർക്ക് സെർവറിലെ സാങ്കേതിക പ്രശ്നംമൂലം സർക്കാർ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവിതരണം മുടങ്ങരുതെന്ന് കെ.എ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി. അബ്ദുൽ അസീസ്. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇൻക്രിമെൻറ്, ശമ്പള പരിഷ്കരണ കുടിശ്ശിക എന്നിവക്ക് െസർവർ തകരാർ കാരണം തടസ്സം നേരിടുന്നതായും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ് ടി.വി. പരീത് അധ്യക്ഷത വഹിച്ചു. അബ്ദുൽ റഹീം, ഇ.എം. അബ്ദുൽ അസീസ്, വി.കെ. ഷമീർ, എം.എം. നാസർ, അബ്ദുൽ സലാം ഇസ്ലാഹി, സി.എസ്. സിദ്ദീഖ്, മാഹിൻ കാഞ്ഞിരമറ്റം, അൻസാർ തൃപ്പൂണിത്തുറ എന്നിവർ സംസാരിച്ചു. ഫെബ്രുവരി എട്ട്, ഒമ്പത്, 10 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാനുള്ള കർമപദ്ധതികൾ യോഗം ആവിഷ്കരിച്ചു. ഡിസംബർ ആദ്യവാരത്തിനുള്ളിൽ മുഴുവൻ സബ് ജില്ലയിലും കൺവെൻഷനുകൾ നടത്താനും തീരുമാനിച്ചു. റവന്യൂ ജില്ല ഭാരവാഹികൾ: സി.എസ്. സിദ്ദീഖ്(പ്രസി), കെ.എ. മാഹി കാഞ്ഞിരമറ്റം (ജന. സെക്ര), യു. അൻസാർ(ട്രഷ). എം.എം. നാസർ, കെ.എ. നൗഷാദ്, പി.എ. കബീർ, കെ.എ. അലി(വൈസ് പ്രസി). പി.എ. അബ്്ദുൽ സലാം, മുഹമ്മദ് സാലിം, വി.കെ. ഷമീർ, പി.എം. സുബൈർ(സെക്ര.). സംസ്ഥാന കൗൺസിലർമാരായി കെ.എ. മാഹി കാഞ്ഞിരമറ്റം, ഇ.എം. അസീസ് എന്നിവെരയും തെരഞ്ഞെടുത്തു. അടിക്കുറിപ്പ്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ റവന്യൂ ജില്ല പ്രസിഡൻറ് സി.എസ്. സിദ്ദീഖ് ( c.s sedheek സെക്രട്ടറി മാഹി കാഞ്ഞിരമറ്റം ( mahi
Next Story