Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനങ്ങള്‍ക്ക്​...

ജനങ്ങള്‍ക്ക്​ ബുദ്ധിമുട്ടുണ്ടാക്കാതെ പദ്ധതികൾ നടപ്പാക്കണം ^എസ്.ശര്‍മ

text_fields
bookmark_border
ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പദ്ധതികൾ നടപ്പാക്കണം -എസ്.ശര്‍മ കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു പ്രവർത്തനത്തിനും കൂട്ടുനിൽക്കാൻ ആരെയും കിട്ടില്ലെന്ന് വൈപ്പിന്‍ എം.എൽ.എ എസ്. ശര്‍മ. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തിലായിരിക്കണം ഓരോ പദ്ധതിയും നടപ്പാക്കേണ്ടത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷ​െൻറ എൽ.പി.ജി ടെര്‍മിനല്‍ പുതുവൈപ്പില്‍ സ്ഥാപിക്കുന്നതിനെതിെര പ്രദേശവാസികൾ നടത്തിവരുന്ന സമരത്തി​െൻറ ഭാഗമായി കൊച്ചി നഗരത്തില്‍ നടത്തിയ 'ചുവടുവൈപ്പിന്‍' സമരസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തി​െൻറ വികസനമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് പാവപ്പെട്ട ജനസമൂഹത്തി​െൻറ പുരോഗതിയാണ്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതൊന്നും വികസനമല്ല. പുതുവൈപ്പ് എൽ.പി.ജി ടെര്‍മിനല്‍ കേന്ദ്ര പദ്ധതിയാണ്. വിവിധ വശങ്ങൾ പരിശോധിച്ചേ എന്ത് തീരുമാനവും എടുക്കാൻ സാധിക്കൂ. ഐ.ഒ.സിയുടെ പ്ലാൻറിന് എതിരല്ല. പക്ഷേ, ജനനിബിഡമായ ഒരു സ്ഥലത്ത് അത് വരുന്നതാണ് പ്രശ്നം. ആളുകളുടെ ആശങ്ക അകറ്റേണ്ടതുണ്ട്. സി.ആർ.ഇസഡ് നിയമങ്ങള്‍ പാലിച്ചിട്ടുണ്ടോ, പാരിസ്ഥിതിക ചട്ടങ്ങള്‍ കാറ്റിൽപറത്തിയാണോ നിര്‍മാണം എന്നിവ വിലയിരുത്തണം. വിദഗ്ധസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായുള്ള വിവരം ലഭിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് മുൻനിർത്തി സമര സമിതിയടക്കമുള്ള കക്ഷികളുമായി ചര്‍ച്ചക്ക് വേദിയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story