Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:36 AM GMT Updated On
date_range 2017-11-07T11:06:00+05:308-8-8, നോട്ട് നിരോധന ദുരന്ത വാര്‍ഷികം
text_fieldsകൊച്ചി: നോട്ട് നിരോധനത്തിെൻറ ഒന്നാം വാര്‍ഷികം ജില്ലയിലെ വിവിധ തൊഴിലാളി യൂനിയനുകളുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ''- എന്ന പേരില്‍ ആചരിക്കുമെന്ന് സി.ഐ.ടി.യു. ജില്ല സെക്രട്ടറി സി.കെ. മണിശങ്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം ഹൈകോടതി ജങ്ഷനിലെ വഞ്ചി സ്‌ക്വയറില്‍ നാളെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് വാര്‍ഷിക ദിനാചരണം. പ്രതിഷേധ കാര്‍ട്ടൂണ്‍ പ്രദര്‍ശനം, ചിത്രരചന, സെമിനാര്‍, പോസ്റ്റര്‍ പ്രദര്‍ശനം, നാടന്‍പാട്ട്, തെരുവു നാടകം, കവിതാലാപനം, പൊതുസമ്മേളനം എന്നിവ ദിനാചരണത്തിെൻറ ഭാഗമായി നടക്കും. രാവിലെ എട്ടിന് കാര്‍ട്ടൂണ്‍ പ്രദര്‍ശനവും ചിത്ര രചനയും ലളിതകല അക്കാദമി ചെയര്‍മാന്‍ ടി.എ. സത്യപാലും വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം സി.പി.എം ജില്ല സെക്രട്ടറി പി.രാജീവും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ ബെഫി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.എസ്. അനില്‍, ബി.എസ്.എൻ.എൽ.ഇ.യു ജില്ല സെക്രട്ടറി പി.എസ്. പീതാംബരന്‍, കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ല സെക്രട്ടറി ഒ.സി. ജോയ്, എഫ്.എസ്.ഇ.ടി.ഒ ജില്ല കണ്‍വീനര്‍ പി.കൃഷ്ണപ്രസാദ്, സംഘാടക സമിതി കണ്‍വീനര്‍ കെ.പി. സുശീല്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story