Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:35 AM GMT Updated On
date_range 5 Nov 2017 5:35 AM GMTതീവ്രവാദികളുടെ വളർച്ചക്ക് ഇരുമുന്നണികളും സാഹചര്യമൊരുക്കി –-കുമ്മനം
text_fieldsbookmark_border
ആലുവ: ഗെയിൽ വാതക പൈപ്പിടലുമായി ബന്ധപ്പെട്ട് തീവ്രവാദികളുടെ വളർച്ചക്ക് ഇരുമുന്നണികളും സാഹചര്യമൊരുക്കിയതായി ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരന്. ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയെ എതിര്‍ക്കുന്ന തീവ്രവാദ ശക്തികളെക്കുറിച്ച് പാർട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. അന്ന് ആരും ചെവി കൊടുത്തില്ല. ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി തന്നെ അക്കാര്യം പറയുന്നു. യു.ഡി.എഫ്, എല്‍.ഡി.എഫ് മുന്നണികളാണ് തീവ്രവാദികള്‍ക്ക് കേരളത്തിലെ പ്രശ്നങ്ങളില്‍ ഇടപെടാന്‍ സാഹചര്യമൊരുക്കിയത്. പദ്ധതിയെ സംസ്ഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യ ബോധത്തോടെ കാണണം. സ്ഥലം നഷ്ടപ്പെടുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണം. ഗെയിൽ പദ്ധതി 11 വര്‍ഷമായി പൂർത്തീകരിക്കാന്‍ കഴിയാത്തത് കേരളത്തിന് നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story