Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോലി വാഗ്ദാനം ചെയ്ത്...

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് പിടിയിൽ

text_fields
bookmark_border
കൊ​ച്ചി: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ക​ണ്ണൂ​ർ കു​ടി​യാ​ന്മ​ല സ്വ​ദേ​ശി വ​ള​യ​ത്ത് വീ​ട്ടി​ൽ സോ​ണി ജോ​സ​ഫാ​ണ് (38) പി​ടി​യി​ലാ​യ​ത്. പാ​ലാ​രി​വ​ട്ട​ത്തെ സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ലെ​ത്തി വ​ൻ​കി​ട ക​മ്പ​നി​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ഓ​രോ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നും 13,000 രൂ​പ വീ​തം വാ​ങ്ങി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ​താ​യാ​ണ് ക​രു​തു​ന്ന​തെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. സോ​ണി ജോ​സ​ഫി​​െൻറ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി.​എ​സ് എ​ൻ​ജി​നീ​യ​റി​ങ് ആ​ൻ​ഡ് ടെ​ക്നി​ക്ക​ൽ സ​ർ​വി​സ് എ​ന്ന ക​മ്പ​നി​യു​ടെ പേ​രി​ലാ​ണ് ഇ​യാ​ൾ സ്ഥാ​പ​ന​ത്തി​ലെ​ത്തി വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ വാ​ങ്ങി​യ​ത്. ഓ​രോ വി​ദ്യാ​ർ​ഥി​യെ​യും വി​ളി​ച്ച് ജോ​ലി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങു​ക​യാ​യി​രു​ന്നു. വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി ഫാ​സി​ലി​​െൻറ പ​രാ​തി​യി​ലാ​ണ് പാ​ലാ​രി​വ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ​രും​ദി​വ​സ​ങ്ങ​ളി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ആ​ളു​ക​ൾ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Show Full Article
TAGS:LOCAL NEWS 
Next Story