Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2017 12:12 PM GMT Updated On
date_range 2017-05-16T17:42:35+05:30ഊര്‍ജ സംരക്ഷണത്തിന് മാതൃക സൃഷ്ടിക്കാൻ പോത്താനിക്കാട് പഞ്ചായത്ത്
text_fieldsകോതമംഗലം: സംസ്ഥാനത്തെ ആദ്യ സമ്പൂർണ സാക്ഷാരത പഞ്ചായത്തായ പോത്താനിക്കാട് 30 കിലോവാട്ട് സൗരോര്‍ജ വൈദ്യുതി ഉല്പാദിപ്പിച്ച് ഊര്‍ജ സംരക്ഷണത്തിന് മാതൃക തീർക്കാനൊരുങ്ങുന്നു. പഞ്ചായത്ത് ഓഫിസിെൻറയും അനുബന്ധ സ്ഥാപനങ്ങളുടെയും മേല്‍ക്കൂരയില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതി, ഈ സ്ഥാപനങ്ങളിലും തെരുവുവിളക്കുകളിലും ഉപയോഗിക്കും. 25 ലക്ഷം ചെലവില്‍ ഈ സാമ്പത്തിക വര്‍ഷം ഒറ്റഘട്ടമായി നിര്‍മാണം പൂര്‍ത്തീകരിക്കും. മിച്ചവൈദ്യുതി കെ.എസ്.ഇ.ബിക്കും 18 ആശ്രയ കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കാനും പദ്ധതിയുണ്ട്. പ്രതിമാസം 50,000 രൂപയിലധികം വൈദ്യുതി ചാര്‍ജിനത്തില്‍ ചെലവിടുന്ന പഞ്ചായത്തിന് പദ്ധതി യാഥാർഥ്യമായാൽ ലക്ഷക്കണക്കിന് രൂപ ലാഭിക്കാനും. ഈ തുക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുമാകുമെന്നും പദ്ധതിയുടെ പ്രാരംഭപ്രവര്ത്തങ്ങള്ക്ക് തുടക്കമായെന്നും പ്രസിഡൻറ് അലക്സി സ്കറിയ, വൈസ് പ്രസിഡൻറ് സജി കെ. വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.
Next Story