Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമത്സ്യോത്സവം:...

മത്സ്യോത്സവം: സംഘാടകസമിതിയായി

text_fields
bookmark_border
കാക്കനാട്: ജൂലൈ 25 മുതല്‍ 27 വരെ എറണാകുളം മറൈന്‍ഡ്രൈവില്‍ നടക്കുന്ന മത്സ്യോത്സവത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. മത്സ്യ അദാലത്, മത്സ്യവിഭവ ഫുഡ് ഫെസ്റ്റ്, തീരമൈത്രി സംഗമം, മത്സ്യപ്രദര്‍ശനം, മത്സ്യത്തൊഴിലാളി കൂട്ടായ്മ, മത്സ്യത്തൊഴിലാളി വനിതസംഗമം, മത്സ്യകര്‍ഷകസംഗമം, കലാപരിപാടികള്‍ എന്നിവ ഇതോടനുബന്ധിച്ച് നടക്കും. കൊച്ചി മേയര്‍ സൗമിനി ജയിൻ, എം.പിമാരായ കെ.വി. തോമസ്, ചാള്‍സ് ഡയസ്, എം.എൽ.എമാരായ എം. സ്വരാജ്, ഹൈബി ഈഡന്‍, എസ്. ശര്‍മ, വി.ഡി. സതീശന്‍, കെ.ജെ. മാക്‌സി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, കലക്ടർ കെ. മുഹമ്മദ് വൈ. സഫിറുല്ല എന്നിവര്‍ രക്ഷാധികാരികളായും ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ചെയര്‍മാനായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. മഹേഷ് കണ്‍വീനറുമായാണ് സംഘാടകസമിതി രൂപവത്കരിച്ചത്. കൂടിക്കാഴ്ച ഇന്ന് കാക്കനാട്: സംസ്ഥാന സാക്ഷരത മിഷന്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നടത്തുന്ന സാക്ഷരത പദ്ധതി പെരുമ്പാവൂര്‍ നഗരസഭയില്‍ നടപ്പാക്കാൻ ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പെരുമ്പാവൂര്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story