Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:43 AM GMT Updated On
date_range 29 Jun 2017 9:43 AM GMTഅവാർഡ് ദാനവും നവാഗതർക്ക് സ്വാഗതവും
text_fieldsbookmark_border
പിറവം: എം.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും നവാഗതർക്കുള്ള സ്വാഗതവും നടന്നു. പിറവം വലിയപള്ളി പാരിഷ് ഹാളിൽ നടന്ന സേമ്മളനം കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്തു. വലിയ പള്ളി വികാരി സൈമൺ ചെള്ളിക്കാട്ടിൽ കോർ എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. പിറവം നഗരസഭ അധ്യക്ഷൻ സാബു കെ. ജേക്കബ് നവാഗതർക്ക് സന്ദേശം നൽകി. ജില്ല പഞ്ചായത്ത് അംഗം കെ.എൻ. സുഗതൻ മുഖ്യപ്രഭാഷണം നടത്തി. പിറവം നഗരസഭ ഉപാധ്യക്ഷ െഎഷ മാധവ് അവാർഡ് വിതരണം നിർവഹിച്ചു. മണീട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.ജെ. ജോസഫ്, പിറവം നഗരസഭ കൗൺസിലറും അധ്യാപകനുമായ ബെന്നി വി. വർഗീസ്, പിറവം വലിയ പള്ളി ട്രസ്റ്റിമാരായ എം.സി. മത്തായി മാഞ്ഞാമറ്റം, സാബു പോൾ കണ്ണങ്ങായത്ത്, ആദ്യകാല പ്രിൻസിപ്പൽ പി.ടി. അന്നമ്മ, അഡ്വ. അനിൽ പി. മാത്യു, പ്രിൻസിപ്പൽ എ.എ. ഒാനാൻകുഞ്ഞ്, സ്റ്റാഫ് സെക്രട്ടറി ഷാജി വർഗീസ് എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ പി.സി. ചിന്നക്കുട്ടി സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഒാഫിസർ േഡാ. ജെ. അഭിലാഷ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story