Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2017 9:43 AM GMT Updated On
date_range 29 Jun 2017 9:43 AM GMTഓടുന്ന ബൈക്കില്‍ സെല്‍ഫി ഭ്രമം; കമിതാക്കള്‍ കുടുങ്ങി
text_fieldsbookmark_border
കാക്കനാട്: ബൈക്കില്‍ സഞ്ചരിക്കെവ ഹെല്‍മറ്റ് മാറ്റി സെല്‍ഫിയെടുത്ത കമിതാക്കള്‍ വാഹനവകുപ്പ് അധികൃതരുടെ പരിശോധയില്‍ കുടുങ്ങി. കോളജ് വിദ്യാര്‍ഥികളാണ് തിരക്കേറിയ റോഡില്‍ ഓടുന്ന ബൈക്കില്‍ സെല്‍ഫി ഭ്രമം കാണിച്ചത്. ബൈക്കില്‍ അഭ്യാസപ്രകടനം കാണിച്ച ഇരുവരുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി മേലില്‍ ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്കി അധികൃതര്‍ വിട്ടയക്കുകയും ചെയ്തു. ബൈക്ക് ഒാടിച്ചിരുന്ന യുവാവിെൻറ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. വാഹനങ്ങള്‍ ചീറിപ്പായുന്ന കണ്ടെയ്നര്‍ റോഡില്‍ ചേരാനെല്ലൂര്‍ സിഗ്നല്‍ ജങ്ഷന് സമീപം ബുധനാഴ്ച വൈകീട്ട് സാഹസത്തിന് മുതിര്‍ന്ന കമിതാക്കളാണ് വാഹനവകുപ്പ് അധികൃതരുടെ പരിശോധനയില്‍ കുടുങ്ങിയത്. നടുറോഡില്‍ പരസ്യമായി ഹെല്‍മറ്റ് ഊരി സെല്‍ഫിയെടുത്ത് ആഘോഷിച്ചതാണ് കമിതാക്കള്‍ക്ക്് വിനയായത്. യുവാവിെൻറ ഹെല്‍മറ്റ് പിന്നില്‍ യാത്ര ചെയ്തിരുന്ന വിദ്യാര്‍ഥിനി ഊരിയെടുത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇരുവരും ബൈക്കില്‍ യാത്ര ചെയ്യുന്ന സെല്‍ഫിയെടുക്കുകയായിരുന്നു. ഈ സമയം വാഹന പരിശോധനക്ക് എത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഷെഫീക്കും സംഘവും കമിതാക്കളെ കൈയോടെ പിടികൂടി. വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ ആര്.ടി.ഒ ലൈസന്‍സ് സസ്പെൻഡ് ചെയ്തു. സ്പോര്‍ട്സ് ബൈക്കുകളില്‍ യുവാക്കളുടെ മിന്നുന്ന പ്രകടനത്തില്‍ അപകട മരണങ്ങള് നിത്യസംഭവമായിരിക്കെ, നടുറോഡിലുള്ള ഇത്തരം അഭ്യാസപ്രകടനങ്ങള്‍ക്കെതിരെ കര്‍ശന നടപടിക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story