Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുളത്തിൽ വീണവരെ...

കുളത്തിൽ വീണവരെ രക്ഷിക്കാനിറങ്ങിയ വീട്ടമ്മ മുങ്ങി മരിച്ചു

text_fields
bookmark_border
ചേര്‍ത്തല: വീട്ടുവളപ്പിലെ കുളത്തില്‍വീണ മക്കളെയും അവരെ രക്ഷിക്കാനിറങ്ങിയ ഭര്‍തൃ മാതാവിനെയും രക്ഷിക്കാൻ ശ്രമിച്ച വീട്ടമ്മ മുങ്ങിമരിച്ചു. ചേര്‍ത്തല നഗരസഭ 22-ാം വാര്‍ഡില്‍ കരുവ മേവല്ലൂര്‍ വീട്ടില്‍ എം.ടി. പുരുഷോത്തമ​െൻറ (വേണു) ഭാര്യ സതിയാണ് (42) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.45ന് വീട്ടുവളപ്പിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ മൂത്ത മകള്‍ അര്‍ച്ചനയാണ് ആദ്യം വെള്ളത്തില്‍ താഴ്ന്നത്. ഒപ്പം കുളിക്കാനിറങ്ങിയ അനുജത്തി ആര്‍ച്ചയുടെ കരച്ചില്‍കേട്ട് രക്ഷിക്കാനിറങ്ങിയ മുത്തശ്ശി സരസ്വതിയമ്മയും (82) വെള്ളത്തില്‍ അകപ്പെട്ടു. ആര്‍ച്ചയും വെള്ളത്തിലായി. മൂവരെയും രക്ഷിക്കാന്‍ കുളത്തിലേക്ക് ചാടിയ സതി മുങ്ങിത്താഴുകയായിരുന്നു. ആര്‍ച്ചയുടെ കരച്ചില്‍കേട്ട് പരിസരവാസികൾ ഓടിയെത്തി മൂവരെയും കരക്കെത്തിച്ചു. അവശയായ സതിയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം തിങ്കളാഴ്ച 11ന് വീട്ടുവളപ്പില്‍.
Show Full Article
TAGS:LOCAL NEWS 
Next Story