Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎ.ആര്‍ ജനകീയനായ മലയാള...

എ.ആര്‍ ജനകീയനായ മലയാള ഭാഷാസ്‌നേഹി ^ജി. സുധാകരന്‍

text_fields
bookmark_border
എ.ആര്‍ ജനകീയനായ മലയാള ഭാഷാസ്‌നേഹി -ജി. സുധാകരന്‍ (പടം) മാവേലിക്കര: ജനകീയനായ മലയാള ഭാഷാസ്‌നേഹിയായിരുന്നു എ.ആര്‍. രാജരാജ വർമയെന്ന് മന്ത്രി ജി. സുധാകരന്‍. മാവേലിക്കര എ.ആര്‍. രാജരാജ വർമ സ്മാരകത്തില്‍ നടന്ന 'കേരളപാണിനീയ'ത്തി​െൻറ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും എ.ആറി​െൻറ 99-ാം ചരമവാര്‍ഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ആറി​െൻറ ചെറുമകള്‍ രത്‌നം രാമവർമ തമ്പുരാ​െൻറ നേതൃത്വത്തില്‍ സ്മൃതിമണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്കുശേഷം നടന്ന ചടങ്ങില്‍ ആര്‍. രാജേഷ് എം.എ.ല്‍എ അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ കെ.എല്‍. മോഹനവർമ എ.ആര്‍ അനുസ്മരണപ്രഭാഷണം നടത്തി. കേരള സാഹിത്യഅക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള അവാര്‍ഡ് നേടിയ പ്രഫ. പ്രയാര്‍ പ്രഭാകരന് എ.ആര്‍ ഭരണസമിതി ആദരം നല്‍കി. നഗരസഭാധ്യക്ഷ ലീല അഭിലാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ്, ജില്ല പഞ്ചായത്തംഗം ജേക്കബ് ഉമ്മന്‍, കൗണ്‍സിലര്‍ സുജാത ദേവി, ചുനക്കര ജനാർദനന്‍ നായര്‍, നരേന്ദ്രപ്രസാദ് സ്മാരക നാടകപഠന ഗവേഷണ കേന്ദ്രം ചെയര്‍മാന്‍ ഫ്രാന്‍സിസ് ടി. മാവേലിക്കര, സജി ചെറിയാന്‍, എ. മഹേന്ദ്രന്‍, ഡോ. ടി.എ. സുധാകരക്കുറുപ്പ്, സ്മാരകം വൈസ് ചെയര്‍മാന്‍ കെ. മധുസൂദനന്‍ എന്നിവര്‍ സംസാരിച്ചു. സ്മാരകം ചെയര്‍മാന്‍ പ്രഫ. പി.ഡി. ശശിധരന്‍ സ്വാഗതവും സെക്രട്ടറി പി. പ്രമോദ് നന്ദിയും പറഞ്ഞു. സി.എം.പി പെണ്ണുക്കരയുടെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറി ചെങ്ങന്നൂർ: ആദ്യകാല കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന എക്സിക്യൂട്ടിവ് അംഗവുമായിരുന്ന ആലാ പെണ്ണുക്കര ചെങ്കിലാത്ത് വീട്ടിൽ സി.എം. പൊടിയൻ എന്ന സി.എം.പി പെണ്ണുക്കരയുടെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളജിന് നൽകി. രോഗബാധിതനായിരുന്ന സി.എം.പി ശനിയാഴ്ച രാവിലെയാണ് മരിച്ചത്. സെയിഫ് സംഘടനയിൽ അംഗമായിരുന്ന അദ്ദേഹം ഒരുവർഷം മുമ്പ് ചേർന്ന സംഘടനയോഗത്തിൽ ത​െൻറ മൃതശരീരം മെഡിക്കൽ വിദ്യാർഥികൾക്ക് പഠനത്തിന് നൽകാൻ തയാറാണെന്ന് സമ്മതപത്രം നൽകിയിരുന്നു. ഞായറാഴ്ച രാവിലെ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ, ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ്, ആലാ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ഡി. രാധാകൃഷ്ണക്കുറുപ്പ്, പുരോഗമന കലാസാഹിത്യസംഘം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി പി.ആർ. വിജയകുമാർ എന്നിവർ ചേർന്ന് മൃതദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ചു. അന്ത്യാഭിവാദ്യം അർപ്പിച്ചശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിൽ എത്തിച്ചു. തുടർന്നുചേർന്ന അനുശോചനയോഗത്തിൽ കെ.എൻ. ബിന്ദുരാജൻ അധ്യക്ഷത വഹിച്ചു. എം.എച്ച്. റഷീദ്, പി. വിശംഭരപണിക്കർ, ശാമുവൽകുട്ടി, ഗിരീഷ് ഇലഞ്ഞിമേൽ, രത്നാകരൻ, തോമസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story