Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവൈപ്പ്​:...

പുതുവൈപ്പ്​: പ്രതിഷേധവുമായി നേതാക്കൾ

text_fields
bookmark_border
കൊച്ചി: പുതുവൈപ്പിൽ എൽ.പി.ജി പ്ലാൻറ് വിരുദ്ധ സമരക്കാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധവുമായി കെ.വി. തോമസ് എം.പിയും സ്ഥലം എം.എൽ.എ എസ്. ശർമയും. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് ശരിയല്ലെന്ന് കെ.വി. തോമസ് പറഞ്ഞു. പ്രശ്ന പരിഹാരത്തിനും ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാനും മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായുള്ള ചർച്ച പൂർത്തിയാകുന്നതുവരെ എല്ലാ നിർമാണ പ്രവർത്തനവും നിർത്തിവെക്കണമെന്ന് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് എസ്. ശർമ എം.എൽ.എ പറഞ്ഞു. ജനകീയ സമരങ്ങളെ പൊലീസ് നടപടികൊണ്ട് പരിഹരിക്കാനാവില്ല. ഇൗ സാഹചര്യത്തിൽ െഎ.ഒ.സിയുടെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവെപ്പിക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കേരളത്തെ നന്ദിഗ്രാമാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജനകീയ സമരങ്ങളെ സർക്കാർ ചോരയിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story