Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:53 AM GMT Updated On
date_range 2017-06-19T14:23:33+05:30കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsആലപ്പുഴ: മത്സ്യബന്ധനത്തിനിടെ വള്ളത്തിെൻറ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് തോട്ടപ്പള്ളി ഭാഗത്തുനിന്ന് ആറന്മുള അപ്പൻ എന്ന വള്ളത്തിൽ മത്സ്യബന്ധനത്തിനുപോയ 46 തൊഴിലാളികളാണ് തോട്ടപ്പള്ളിയിൽനിന്ന് 9.17 വടക്ക് നോട്ടിക്കൽ മൈൽ ദൂരെ കടലിൽ ഇൻബോഡ് വള്ളത്തിെൻറ എൻജിൻ തകരാറിലായതിനെത്തുടർന്ന് കുടുങ്ങിയത്. തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് വള്ളത്തിെൻറ ഉടമ ബാബു ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തുടർന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സി.പി. അനിരുദ്ധെൻറ നിർദേശത്തെത്തുടർന്നാണ് അഴീക്കലിൽനിന്ന് ഫിഷറീസ് വകുപ്പിെൻറ നേതൃത്വത്തിൽ തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. വൈകീട്ട് ആറോടെയാണ് ഇവരെ കരയിലെത്തിച്ചത്. ശനിയാഴ്ചയാണ് 46 പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. കരക്കെത്തിയ മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്ന് ഫിഷറീസ് വകുപ്പ് അധികൃതർ അറിയിച്ചു. ഫിഷറീസ് വകുപ്പ് സബ് ഇൻസ്പെക്ടർ ഹാഷിദ്, നീണ്ടകര മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരായ ആദർശ്, ജിജോ, ലൈഫ് ഗാർഡുമാരായ ജയൻ, ഫെബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
Next Story