Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:45 AM GMT Updated On
date_range 19 Jun 2017 8:45 AM GMTmust+പള്ളിയിൽനിന്ന് മടങ്ങിയ കുട്ടികളെ മർദിച്ചതായി പരാതി
text_fieldsbookmark_border
ചവറ: പള്ളിയിൽനിന്ന് മടങ്ങിയ കുട്ടികളെ ആർ.എസ്.എസ് പ്രവർത്തകർ മർദിച്ചതായി പരാതി. തേവലക്കര ചാലിയത്ത് മുസ്ലിം പള്ളിയിൽനിന്ന് ശനിയാഴ്ച രാത്രി 11ഒാടെ ആരാധന കഴിഞ്ഞ് മടങ്ങുകയായിരുന്ന പടിഞ്ഞാറ്റക്കര കുന്നേൽ വടക്കതിൽ ഷിഹാബിെൻറ മകൻ ആറാം ക്ലാസ് വിദ്യാർഥി മുസമ്മിലിനെയാണ് (11) മർദിച്ചത്. കൂെടയുണ്ടായിരുന്ന കുട്ടിയെ ഭീഷണപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തു. സൈക്കിളിൽ വന്ന കുട്ടികളെ തടഞ്ഞുനിർത്തി ൈകയിലുണ്ടായിരുന്ന ഭക്ഷണപ്പൊതി തട്ടിയെടുത്ത പ്രതികൾ മുസമ്മിലിെൻറ തലക്ക് മർദിച്ചതായും തെക്കുംഭാഗം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കൂട്ടുകാരായ മുസമ്മിൽ, അജാസ് എന്നിവരെയും മർദിച്ചു. സ്ഥലത്തെത്തിയ പൊലീസ് പൈപ്പ് ജങ്ഷനിലെ അനന്തു (21), മാലുമേൽ സ്വദേശി പടിഞ്ഞാറ്റക്കര കീരുവിളയിൽ വിഷ്ണു (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story