Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതിരുവനന്തപുരം മലപ്പുറം...

തിരുവനന്തപുരം മലപ്പുറം ജില്ലകളിൽ എൽ.ഡി ക്ലർക്ക് പരീക്ഷ ഇന്ന്

text_fields
bookmark_border
തിരുവനന്തപുരം മലപ്പുറം ജില്ലകളിൽ എൽ.ഡി ക്ലർക്ക് പരീക്ഷ ഇന്ന് തിരുവനന്തപുരം: മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ എൽ.ഡി ക്ലർക്ക് തസ്തികയിലെ ആദ്യപരീക്ഷ ശനിയാഴ്ച നടക്കും. തിരുവനന്തപുരത്ത് അപേക്ഷിച്ചത് 2,29,103 പേരാണ്. ഇവർക്കായി 978 പരീക്ഷകേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ജീവനക്കാർ ഒന്നോടെ പരീക്ഷയിൽ പങ്കെടുക്കുന്നതിനുള്ള സൗകര്യാർഥം നഗരത്തിലെ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ പലതിനും ഇന്ന് അവധി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലക്കുള്ള പരീക്ഷകേന്ദ്രങ്ങൾ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം–434, കൊല്ലം–206, പത്തനംതിട്ട–69, ആലപ്പുഴ–178, കോട്ടയം–91 എന്നിങ്ങനെയാണ് ജില്ലകൾക്കുള്ള പരീക്ഷ കേന്ദ്രങ്ങൾ. പരീക്ഷ എഴുതേണ്ടവർ ഉച്ചക്ക് ഒന്നരക്കുമുമ്പ് പരീക്ഷഹാളിൽ പ്രവേശിക്കണം. അതുകഴിഞ്ഞ് വരുന്നവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. അംഗീകൃത തിരിച്ചറിയൽ കാർഡി​െൻറ ഒറിജിനൽ കൈവശം സൂക്ഷിക്കണം. ഇത്തവണ ഏഴ് ഘട്ടമായാണ് പരീക്ഷ നടത്തുന്നത്. ആഗസ്റ്റ് 26നാണ് അവസാനപരീക്ഷ. ഡിസംബറിനുള്ളിൽ സാധ്യതപ്പട്ടിക പ്രസിദ്ധീകരിക്കാനാണ് പി.എസ്.സി ലക്ഷ്യമിട്ടിട്ടുള്ളത്. അടുത്ത മാർച്ച് 31ന് പുതിയ റാങ്ക് ലിസ്റ്റ് തയാറാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story